Site icon

പ്രളയത്തെ അതിജീവിക്കും റോബോട്ട് മാതൃകയുമായി WRO യ്ക്കെത്തി കൊച്ചു മിടുക്കികൾ.

olympiad

വെല്ലുവിളി നിറഞ്ഞതും വിദ്യാഭ്യാസപരവുമായ റോബോട്ട് മത്സരങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും യൂത്തിനിടയിൽ സർഗ്ഗാത്മകതയും രൂപകൽപ്പനയും പ്രശ്‌നപരിഹാര കഴിവുകളും വികസിപ്പിക്കുന്നതിനുമൊക്കെ വേണ്ടി യുവജനങ്ങൾക്കായുള്ള ആഗോള റോബോട്ടിക്സ് മത്സരമാണ് വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ( WRO ). 2004-ൽ സിംഗപ്പൂരിൽ ആദ്യമായി സംഘടിപ്പിച്ച മത്സരം 2024 ൽ തുർക്കി ആസ്ഥാനമാക്കി സംഘടിപ്പിച്ചപ്പോൾ ഒത്തിരി കലാകാരൻമ്മാരാണ് പങ്കാളികളായായത്. കുട്ടികളിൽ നിന്നും രാജ്യങ്ങൾ തമ്മിലുള്ള മത്സരമായി മാറുമ്പോൾ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് രണ്ട് കുരുന്നു താരങ്ങൾ.

തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥികളും സഹോദരികളുമായ കാത്‍ലിന്‍ മാരീ ജീസന്റെയും ക്ലാരെ റോസ് ജീസന്റെയും വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന റോബട്ടുകളാണ് ഇവിടെ അദ്ഭുതം സൃഷ്ടിക്കാൻ തയാറാകുന്നത്.പ്രോജക്ടുകളെപ്പറ്റി കേട്ടവരെല്ലാം അത്ഭുതപെടുത്തി കൊണ്ടുള്ള പ്രകടനമാണ് ഏഴാം ക്ലാസുകാരി കാത്‌ലിനും നാലാം ക്ലാസുകാരി ക്ലെയറും കാഴ്ചവച്ചത്.ഭാവി കാലത്തിനു പ്രളയത്തെ അതിജീവിക്കാൻ വേണ്ടിയുള്ള റോബോർട്ടുകളുടെ മാതൃകകൾ പങ്കുവച്ചുകൊണ്ട് കൊച്ചു മിടിക്കികൾ കൈയ്യടി നേടി. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ തന്നെ രക്ഷപെടുത്താനുള്ള ഒരെണ്ണവും വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളുമൊക്കെ നീക്കം ചെയ്യാനുള്ള മറ്റൊരണ്ണവും.

2 kids attended in olympiad

എക്സ്പോയിലെത്തി കൈയ്യടി വാങ്ങിയ ആ പ്രോജക്ടിന്റെ നവീകരിച്ച ആശയത്തിന് അഹമ്മദാബാദിൽ നടന്ന ദേശീയ റോബട്ടിക്സ് ഒളിപ്യാംഡിൽ ഒളിംപ്യാഡിൽ ഇന്നവേറ്റേഴ്‌സ് എലിമന്ററി വിഭാഗത്തിൽ ഈ കൊച്ചു മിടുക്കികൾ ഒന്നാം സ്ഥ‌ാനവും. ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്‌കൂൾ വിദ്യാർഥികളും സഹോദരിമാരുമായ കാത്ലിൻ മാരി ജീസൻ, ക്ലെയർ റോസ് ജീസൻ എന്നിവരാണ് ഒരു ലക്ഷം രൂപയും സ്വർണ മെഡലും അടങ്ങുന്ന പുരസ്ക‌ാരം കരസ്ഥമാക്കിയത്

Read also: ആർ ബി ഐയുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാം, അപേക്ഷകൾ ക്ഷണിക്കുന്നു.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version