Actor Rahman Daughter Step In To Film Industry

നായിക നിരയിലേക്ക് മറ്റൊരു താര പുത്രി കൂടി… റഹ്മാന്റെ മകൾ സിനിമയിലേക്ക്; താൻ വെറുതെ വന്ന് പോകില്ലെന്ന് അലീഷ റഹ്മാൻ..!

Actor Rahman Daughter Step In To Film Industry: മലയാള സിനിമയിലെ എവർഗ്രീൻ നായകനാണ് റഹ്മാൻ. 80കളിൽ കേരളത്തിലെ യുവത്വത്തെ ഊർജ്ജസ്വലമാക്കിയ നായകനാണ് റഹ്മാൻ. റഹ്മാന്റെ മകളായ അലീഷ റഹ്മാൻ മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ശോഭനയുടെ കൂടെ യും മറ്റ് മികച്ച അഭിനേതാക്കളുടെ കൂടെയും തകർത്തഭിനയിച്ച റഹ്മാന്റെ മകൾ സിനിമയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമ. താൻ വെറുതെ വന്നു പോകില്ലെന്നാണ് അലീഷ തന്റെ ഇന്റർവ്യൂവിൽ പറഞ്ഞത്. […]

Actor Rahman Daughter Step In To Film Industry: മലയാള സിനിമയിലെ എവർഗ്രീൻ നായകനാണ് റഹ്മാൻ. 80കളിൽ കേരളത്തിലെ യുവത്വത്തെ ഊർജ്ജസ്വലമാക്കിയ നായകനാണ് റഹ്മാൻ. റഹ്മാന്റെ മകളായ അലീഷ റഹ്മാൻ മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ശോഭനയുടെ കൂടെ യും മറ്റ് മികച്ച അഭിനേതാക്കളുടെ കൂടെയും തകർത്തഭിനയിച്ച റഹ്മാന്റെ മകൾ സിനിമയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമ.

താൻ വെറുതെ വന്നു പോകില്ലെന്നാണ് അലീഷ തന്റെ ഇന്റർവ്യൂവിൽ പറഞ്ഞത്. അഭിനയം മാത്രമല്ല തന്റെ ലക്ഷ്യമെന്നും സിനിമയുടെ ഓരോ കാര്യങ്ങളും മുക്കും മൂലയും പഠിച്ചാണ് ഇൻഡസ്ട്രിയയിലേക്ക് ഇറങ്ങാൻ പോകുന്നത്. സ്വന്തമായി ഒരു സിനിമ ചെയ്യുമ്പോൾ അത് മലയാളത്തിൽ ആകണം എന്നത് തന്റെ ആഗ്രഹമായിരുന്നു. മലയാള സിനിമ ഇഷ്ടമാണെന്നും, മലയാള സിനിമ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് ഏറെ കൗതുകത്തോടെയാണ് കാണാറുള്ളതെന്നും അലീഷ പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കുഞ്ഞുനാളിൽ അലീഷയ്ക്ക് ഒരു ഡോക്ടർ ആവാൻ ആയിരുന്നുവത്രേ ആഗ്രഹം. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് സാധിക്കില്ല. അതുകഴിഞ്ഞാൽ പിന്നീട് ഇഷ്ടം അഭിനയത്തോടും സിനിമയോടും ആണ്. അതുകൊണ്ട് സിനിമയിൽ തന്നെ പ്രവർത്തിക്കാൻ അലീഷ തീരുമാനിക്കുകയാണ് ഉണ്ടായത്. റഹ്മാനും മകൾക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. തമിഴ് സംവിധായകൻ മണിരത്നത്തെ കുറിച്ചും അനീഷ സംസാരിച്ചു. ഏറ്റവും ഇഷ്ടപ്പെട്ട ചില സംവിധായകരിൽ ഒരാളാണ് മണിരത്നം എന്നും. അദ്ദേഹത്തിന്റെ കൂടെ ഐശ്വര്യ ലക്ഷ്മി അഭിനയിച്ച തഗ് ലൈഫ് എന്ന സിനിമയ്ക്ക് വേണ്ടി മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അലീഷ പറഞ്ഞു.

Actor Rahman Daughter Step In To Film Industry

കൂടാതെ ഉലകനായകൻ കമൽഹാസനെ കുറിച്ചും അദ്ദേഹത്തോടുള്ള ഇഷ്ടത്തെയും അലീഷ തുറന്നു പറഞ്ഞു. തന്റെ യാത്രകളിൽ ശേഖരിച്ച അറിവുകളും അനുഭവങ്ങളും കൂട്ടിച്ചേർത്ത് അധികം വൈകാതെ മലയാളത്തിൽ ഒരു ത്രില്ലർ സിനിമ ചെയ്യാനുള്ള പ്ലാനാണ് താരത്തിനുള്ളത്. അച്ഛനെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും പുതുമുഖങ്ങളെയാണ് സിനിമയ്ക്ക് വേണ്ടി അനീഷ കരുതിവയ്ക്കുന്നത്. സിനിമയുടെ പല ഭാഗങ്ങളിലും വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന അലീഷയ്ക്ക്, ആരോഗ്യത്തെക്കുറിച്ചും മെച്ചപ്പെട്ട കൺസേൺ ഉണ്ട്. എത്ര ബിസി ഷെഡ്യൂളുകളിലും തന്റെ സ്കിൻ കെയർ റുട്ടീനുകൾ പാലിക്കാരുണ്ടെന്ന് അലീഷ പറഞ്ഞു.