gold thumb

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!!

gold rate goes down: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുക. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 53,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഈ മാസം 6,7 തീയതികളിലാണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. ജൂലൈ 1 നാണ് ഏറ്റവും […]

gold rate goes down: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുക. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 53,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഈ മാസം 6,7 തീയതികളിലാണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. ജൂലൈ 1 നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

gold inside

പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍. ഡോളർ – രൂപ വിനിമയ നിരക്കും പരിഗണിക്കേണ്ട ഒന്നാണ്. സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാ‌ണ് രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച വരാനിരിക്കുന്ന യു.എസ് കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് ഡേറ്റ, സെപ്തംബറിൽ നടക്കുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകൾ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവ. വിദഗ്ദരുടെ അഭിപ്രായത്തിൽ ഫെഡ് പലിശ നിരക്ക് കുറച്ചാൽ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകർഷകമല്ലാതാകുകയും സ്വർണത്തിന് വീണ്ടും കുതിപ്പുണ്ടാവുകയും ചെയ്യും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Gold rate goes down

സ്വർണത്തിന് ഏകീകൃതവില: ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്‌റ്റിക് കൗൺസിൽ

ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്‌റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ആലോചനകൾക്ക് തുടക്കമായി. ഇന്ത്യയിലെ പ്രമുഖരായ എല്ലാ ജ്വല്ലറി ഉടമകളും അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.