pulao 1

കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാൻ പറ്റിയ അടിപൊളി ലഞ്ച് ബോക്സ് റെസിപി😋😋. പനീർ പുലാവ് വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാം!!

tasty paneer pulao: കുട്ടികൾക്ക് സ്കൂളിൽ കൊണ്ട് പോകാൻ എന്ത് ഭക്ഷണം കൊടുത്തു വിടും എന്ന് അമ്മമാർക്ക് എപ്പോഴും ടെൻഷൻ ആണ്. വളരെ എളുപ്പത്തിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ അടിപൊളി റെസിപ്പി ആണ് പനീർ പുലാവ്. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ കൊണ്ടും വളരെ സ്വാദിഷ്ടമായ ഒരു പനീർ പുലാവ് ഉണ്ടാക്കിയാലോ. ചേരുവകൾ Advertisement Kerala Prime News അംഗമാവാൻ Join • പനീർ – 150 ഗ്രാം• നെയ്യ് – 3 ടീസ്പൂൺ• ബസ്മതി […]

tasty paneer pulao: കുട്ടികൾക്ക് സ്കൂളിൽ കൊണ്ട് പോകാൻ എന്ത് ഭക്ഷണം കൊടുത്തു വിടും എന്ന് അമ്മമാർക്ക് എപ്പോഴും ടെൻഷൻ ആണ്. വളരെ എളുപ്പത്തിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ അടിപൊളി റെസിപ്പി ആണ് പനീർ പുലാവ്. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ കൊണ്ടും വളരെ സ്വാദിഷ്ടമായ ഒരു പനീർ പുലാവ് ഉണ്ടാക്കിയാലോ.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

• പനീർ – 150 ഗ്രാം
• നെയ്യ് – 3 ടീസ്പൂൺ
• ബസ്മതി അരി – 1 കപ്പ്
• ജീരകം – 1/4 ടീസ്പൂൺ
• പട്ട – 1 കഷണം
• ഗ്രാമ്പൂ – 2-3 എണ്ണം
• ഏലക്ക – 2 എണ്ണം
• സവാള – 1 എണ്ണം
• പച്ചമുളക് – 1 എണ്ണം
• വെളുത്തുള്ളി – 5 എണ്ണം

  • ഇഞ്ചി – 1 കഷ്ണം
  • ക്യാരറ്റ് 1/4 കപ്പ്
  • ഗ്രീൻപീസ് -1/4 കപ്പ്
  • ഉപ്പ് – 1/2 ടീസ്പൂൺ
  • മല്ലിയില – ആവശ്യത്തിന്

ആദ്യം തന്നെ അടുപ്പിൽ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ക്യൂബ് ആയി മുറിച്ച പനീർ കഷണങ്ങൾ ഇട്ടുകൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്ത പനീർ ഒരു ബൗളിലേക്ക് മാറ്റി വെക്കുക.
ബസ്മതി അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അരമണിക്കൂർ വെള്ളമൊഴിച്ച് കുതിർത്തു വെക്കുക. ശേഷം അടുപ്പിൽ ഒരു കടായി വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായ ശേഷം ജീരകവും ഏലക്കയും പട്ട ഗ്രാമ്പു എന്നിവയും ഇട്ടുകൊടുത്തു നന്നായി വയറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടി ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ചതച്ചെടുത്ത് കടായിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നന്നായി ഇളക്കി പച്ചമണം എല്ലാം മാറുമ്പോൾ ഇതിലേക്ക് ക്യാരറ്റും ഗ്രീൻപീസും കൂടി ഇട്ടു കൊടുക്കുക.

വെള്ളം ഊറ്റി കളഞ്ഞ ബസ്മതി അരി കൂടി ഇട്ടു കൊടുത്ത് 2 മിനിറ്റ് ഹൈ ഫ്ലെയിമിൽ വയറ്റുക. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നുള്ള വിധത്തിൽ രണ്ട് കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ചൂട് വെള്ളം തന്നെ ഒഴിക്കാൻ ശ്രദ്ധിക്കുക. ശേഷം അര ടീസ്പൂൺ ഉപ്പു കൂടിയിട്ട് നന്നായി ഇളക്കി ഇതിലേക്കു നേരത്തെ ഫ്രൈ ചെയ്ത് വെച്ച പനീർ ക്യൂബ് കുറച്ച് ഇട്ട് കൊടുത്ത് തീ കുറച്ച ശേഷം അടച്ചു വെക്കുക. 10 മിനിറ്റിനു ശേഷം വെള്ളം നന്നായി വറ്റിക്കഴിയുമ്പോൾ തീ ഓഫാക്കാം. ഇതിലേക്കു കുറച്ച് മല്ലിയില അരിഞ്ഞത് കൂടി വിതറി കൊടുക്കുക. തീ ഓഫാക്കിയ ശേഷം ഒരു അഞ്ചു മിനിറ്റ് കൂടി അടച്ചുവെക്കുക അപ്പോഴേക്കും വെള്ളമെല്ലാം നന്നായി വലിഞ്ഞു കിട്ടും. ശേഷം ഒരു പുലാവ് ഒരു ബൗളിലേക്കു മാറ്റി അതിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന പനീർ ക്യൂബ് ഡെക്കറേറ്റ് ചെയ്യാൻ ഇട്ടു കൊടുക്കുക. അതുപോലെതന്നെ ഒരു മല്ലിയിലയും കൂടി വച്ച് ഡെക്കറേറ്റ് ചെയ്യാം.