Tips By Parvathy Krishna To Get Rid Of Belly Fat

ചാടിയ വയർ 7 ദിവസം കൊണ്ട് കുറക്കാം; തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചു നടി പാർവ്വതി കൃഷ്ണ..!

Tips By Parvathy Krishna To Get Rid Of Belly Fat: നടിയും അവതാരികയുമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവ്വതി കൃഷ്ണ. അവതാരികയായി പ്രേക്ഷകരുടെ മനം കവർന്ന താരം അഭിനയിച്ച സിനിമകളിൽ ‘മാലിക് ‘ എന്ന സിനിമയിലെ ഡോക്ടറായിരുന്നു താരത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പാർവ്വതി ഇൻസ്റ്റാഗ്രാമിലും യുട്യൂബ് ചാനലിലും താരത്തിൻ്റെ വെയ്റ്റ്ലോസ് വീഡിയോയും, ഡയറ്റിനെക്കുച്ചൊക്കെ പങ്കുവെച്ചിരുന്നു. വെറും രണ്ടാഴ്ച കൊണ്ട് ഞാൻ എൻ്റെ […]

Tips By Parvathy Krishna To Get Rid Of Belly Fat: നടിയും അവതാരികയുമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവ്വതി കൃഷ്ണ. അവതാരികയായി പ്രേക്ഷകരുടെ മനം കവർന്ന താരം അഭിനയിച്ച സിനിമകളിൽ ‘മാലിക് ‘ എന്ന സിനിമയിലെ ഡോക്ടറായിരുന്നു താരത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പാർവ്വതി ഇൻസ്റ്റാഗ്രാമിലും യുട്യൂബ് ചാനലിലും താരത്തിൻ്റെ വെയ്റ്റ്ലോസ് വീഡിയോയും, ഡയറ്റിനെക്കുച്ചൊക്കെ പങ്കുവെച്ചിരുന്നു.

വെറും രണ്ടാഴ്ച കൊണ്ട് ഞാൻ എൻ്റെ ശരീരഭാരം കുറച്ചത് എങ്ങനെയാണെന്ന കാര്യമാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛന് സുഖമില്ലാതെ ആശുപത്രിയിലായപ്പോൾ, സ്ട്രെസ് കൂടുതലായതിനാൽ കുറേ ഭക്ഷണം കഴിക്കുകയും, അങ്ങനെ ഭാരം കൂടുകയും ചെയ്തു. സുഹൃത്തുക്കൾ പറഞ്ഞപ്പോഴും, വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് താൻ വെയ്റ്റ് കൂടിയെന്ന് മനസിലാക്കിയത്. പിന്നീട് വെയ്റ്റ് കുറക്കാൻ തീരുമാനിച്ചു. അതിനായി ആദ്യം താൻ ചെയ്തത് ജങ്ക്ഫുഡ്, എണ്ണ, മധുരം എന്നിവയെല്ലാം ഒഴിവാക്കി. രാവിലെ എഴുന്നേൽക്കുമ്പോൾ തലേ ദിവസം വെള്ളത്തിലിട്ട് വച്ച 5 ബദാം കഴിക്കുമായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Tips By Parvathy Krishna To Get Rid Of Belly Fat

പിന്നീട് ബ്രെയ്ക്ക് ഫാസ്റ്റിന് ഞാൻ 3 ദേശ, 3 അപ്പം ഇങ്ങനെയൊക്കെയാണ് കഴിച്ചിരുന്നത്. ലഞ്ചിന് കൂടുതലായും ആദ്യം ബ്രൗൺ റൈസാണ് കഴിച്ചിരുന്നത്. എന്നാൽ പിന്നീട് ചപ്പാത്തിയാക്കി. ഇപ്പോൾ കൂടുതൽ ചപ്പാത്തിയാണ് കഴിക്കുന്നത്. വൈകിട്ട് ഗ്രീൻ ടീ കുടിക്കും. രാത്രി 8 മണി 8.30 ഉള്ളിൽ ഞാൻ ചപ്പാത്തി കഴിക്കും. പിന്നെ ഞാൻ പ്രത്യേകിച്ച് ചെയ്ത ഒരു ഡ്രിങ്കിനെ കുറിച്ചാണ് താരം പിന്നീട് പറഞ്ഞത്.

ഒരു ഗ്ലാസ് വെള്ളത്തിൽ, നാരങ്ങയുടെ പകുതി രണ്ടായി മുറിച്ചിടുക, അതിൽ ചെറിയ കഷണം ഇഞ്ചി, ജീരകം, വെളുത്തുള്ളി എന്നിവ ചേർത്ത് തിളപ്പിക്കുക. ഒരു സ്പൂൺ തേനിട്ട് അതിൽ ഈ വെള്ളം ഒഴിക്കുക. പിന്നീട് അത് കുടിച്ച് കൊണ്ടാണ് രാവിലെ തുടങ്ങുന്നതെന്നും, താരം പറഞ്ഞു. കൂടാതെ ഭക്ഷണത്തിൻ്റെ കൂടെ ഫ്രൂട്ട്സും, ഫ്രൈ ചെയ്യാത്ത മത്സ്യവും ചിക്കനുമൊക്കെ കഴിക്കുമായുരുന്നുവെന്നും താരം പറയുന്നുണ്ട്.