Ways For Updating UAE Visa: യുഎഇ -ൽ കഴിഞ്ഞ ഒക്ടോബറിലാണ് വിസാനിയമങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവന്നത്. അതിൽ പ്രവാസികൾക്ക് ഇനി റസിഡൻസ് വിസ പുതുക്കാൻ മെഡിക്കൽ ടെസ്റ്റ് നടത്താൻ നിയുക്ത മെഡിക്കൽ സെൻ്റർ സന്ദർശിക്കാതെ അവരുടെ മെഡിക്കൽ ടെസ്റ്റ് വീട്ടിലിരുന്നു കൊണ്ട് തന്നെ നടത്താമെന്നാണ് പുതിയ നിയമം. വിഎഫ്എസ് ഗ്ലോബലും, എഎംഎച്ച്എസും ചേർന്നാണ് ‘മെഡിക്കൽ എക്സാമിനേഷൻ ഡോർ സ്റ്റെപ് സർവ്വീസ് ‘ എന്ന പദ്ധതി ആരംഭിച്ചത്.
റെസിഡൻസി വിസ പുതുക്കാൻ കാറ്റഗറി എ വിസ പുതുക്കാൻ ആഗ്രഹിക്കുന്നക്കാണ് ഈ സേവനം പ്രത്യേകം നൽകുന്നത്. സ്റ്റാൻഡേർഡ് മെഡിക്കൽ പരിശോധന സേവനങ്ങളിലേക്ക് പൊതുവെ കേന്ദ്രങ്ങളിൽ നൽകിവരുന്ന ഓപ്ഷണൽ ആഡ് ഓണാണിത്. എമിറേറ്റ്സ് ഹെൽത്ത് സർവ്വീസസിൻ്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സാധിക്കും. പ്രവാസികൾക്ക് അവരുടെ മെഡിക്കൽ പരിശോധ ഓൺലൈനായും, ഓഫ് ലൈനായും വീടുകളിലോ, ഓഫീസികളിൽ നിന്നോ അപ്പോയ്മെൻ്റ് ബുക്ക് ചെയ്യാവുന്നതാണ്.
പാസ്പോർട്ട് കോപ്പി, വിസാനുമതി/ താമസാനുമതി, വെളള പശ്ചാത്തലമുള്ള മൂന്നു മാസത്തിനുള്ളിലെടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എമിറേറ്റ്സ് ഐഡികോപ്പി. ഇതിനു വേണ്ടി ആദ്യം VFS ഗ്ലോബലിൻ്റെ https://visa.vfsglobal.com/ehs/en/are എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം മെഡിക്കൽ എക്സാമിനേഷൻ എറ്റ് യുവർ ഡോർസ്റ്റെപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതിലുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായിട്ടുള്ള ഡോക്യുമെൻ്റുകൾ അപ്ലോഡ് ചെയ്യുക.
ശേഷം പെയ്മെൻറ് ലിങ്കിലുള്ള ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. പേയ്മെൻറ് പൂർത്തിയായ ശേഷം വിഎഫ്എസ് ഗ്ലോബൽ ടീം ആപ്ലിക്കേഷൻ കൈകാര്യം ചെയ്ത ശേഷം അത് പ്രവാസി തിരഞ്ഞെടുത്ത താമസസ്ഥലത്തോ, ഓഫീസിലോ സുഗമമായ സേവന ഡെലിവറി എത്തുന്നതാണ്. ഇതിനായി വേണ്ടിവരുന്നത് 850.1 ദിർഹമാണ്. എ വിഭാഗത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് 261. 86 ദിർഹവും, മെഡിക്കൽ ഫോം പൂരിപ്പിക്കാൻ 52 ദിർഹവും, വിഎഫ്എസ് സേവനത്തിന് 110 ദിർഹവും, 426. 15 ദിർഹം വുമാണ് ഈടാക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.