Kerala Blasters New player Alexander Coeff

കേരള ബ്ലാസ്റ്റേഴ്‌സിനായി ഫ്രഞ്ച് ഫുട്ബോളർ അലക്സാണ്ടർ കോഫ്; പ്രതീക്ഷയോടെ ആരാധകർ..!

Kerala Blasters New player Alexander Coeff: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്‌സിന് ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബ് എന്ന സവിശേഷതയുമുണ്ട്. പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ജീക്സൻ സിംഗ് കഴിഞ്ഞ ദിവസം ടീം വിടുന്നുവെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ […]

Kerala Blasters New player Alexander Coeff: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്‌സിന് ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബ് എന്ന സവിശേഷതയുമുണ്ട്. പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ജീക്സൻ സിംഗ് കഴിഞ്ഞ ദിവസം ടീം വിടുന്നുവെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

 Kerala Blasters New player Alexander Coeff
Kerala Blasters New player Alexander Coeff

32- കാരനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ഐഎഫ്ട‌ി റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇത് വരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രഞ്ച് താരത്തിന്റെ അടുത്ത ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരിക്കുമെന്നത് വിവിധ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അലക്സാണ്ടർ സെർജ് കോഫ് എന്നാണ് മുഴുവൻ പേര്. കാവലെ ബ്ലാഞ്ച് ബ്രെസ്റ്റ്, ഗൈലർമാർ,ബ്രെസ്റ്റ്, പ്ലൂസാൻ അത്‌ലറ്റിക്,ലെൻസ് തുടങ്ങിയ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2023ൽ ഫ്രഞ്ച് ക്ലബ് സ്റ്റേഡ് മൽഹെർബെ കെയ്നിനയായി ലീഗ് 2 ൽ ഒപ്പുവെച്ചിരുന്നു. ഫ്രാൻസ് അണ്ടർ 16,17,18,19,20,21 ടീമുകളിൽ അംഗമായിരുന്നു