featured 10 min 5

രണ്ടാമത്തെ ബന്ധവും തകർന്നതോടെ ഡിപ്രഷനിലായി ; വെളിപ്പെടുത്തലുമായി ആര്യ!!

arya speaks about her depression: വിവാഹമോചനത്തിനു ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ആര്യ. ആദ്യ വിവാഹത്തിനുശേഷമുണ്ടായ പ്രണയബന്ധം തന്നെ സംബന്ധിച്ചടത്തോളം ഏറെ ആത്മാർഥമായിരുന്നുവെന്നും എന്നാൽ അതിൽ സംഭവിച്ച ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും ആര്യ പറയുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ ഒരുപാട് കഷ്‌ടപ്പെട്ടെന്നും ഡിപ്രഷൻ സമയത്ത് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും നടി വെളിപ്പെടുത്തി.ഒരു റിയാലിറ്റി ഷോയിലെ മത്സരാർഥി ഈ അടുത്ത് അഭിമുഖത്തിനിടയിൽ പറയുന്നതു കേട്ടു, ‘ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാനും ജീവിതത്തിൽ ചെയ്ത‌ത്‌. എന്നിട്ട് എന്നെ സോഷ്യൽമീഡിയ അറ്റാക്കിനായി ഇട്ടുകൊടുത്തു.’ ജാസ്മ‌ിനാണ് ഇങ്ങനെ പറഞ്ഞത്.

എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ആ കുട്ടി ചെയ്‌ത തെറ്റും ഞാൻ ചെയ്ത തെറ്റും തമ്മിലുള്ള ബന്ധം. ആ അഭിമുഖത്തിനു താഴെ കുറേ കമന്റുകൾ വന്നിട്ടുണ്ട്. “ഇവൾ പണ്ട് ഭർത്താവിന് ചതിച്ച് വേറൊരുത്തന്റെ കൂടി പോയി. അത് തന്നെ ജാസ്‌മിനും ചെയ്ത‌തെന്ന്’. ഇനി കാര്യത്തിലേക്കു വരാം. ഞാനും എന്റെ ഭർത്താവും പിരിയാനുള്ള കാരണത്തെപ്പറ്റി എവിടെയും പറഞ്ഞിട്ടില്ല. അതിൽ തെറ്റ് എന്റെ ഭാഗത്താണെന്നാണ് ഞാൻ പറഞ്ഞത്. ഒരു വിവാഹമോചനം നടക്കുമ്പോൾ അതിൽ തെറ്റുകൾ എന്നു പറയുന്നത് ചീറ്റിങ് മാത്രമാണോ. അത്‌പോലെത്തന്നെ എനിക്ക് വേറെ കാമുകൻ ഉണ്ടായിരുന്നതുകൊണ്ട് ആണ് വിവാഹമോചനം നേടിയതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആളുകൾ അങ്ങനെ തീരുമാനിക്കുകയാണ്. ഞാനും പറഞ്ഞിട്ടില്ല, എൻ്റെ മുൻ ഭർത്താവും പറഞ്ഞിട്ടില്ല, വീട്ടുകാരും പറഞ്ഞിട്ടില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

എന്റെയും അദ്ദേഹത്തിന്റെയും വ്യക്തിപരമായ തീരുമാനമായിരുന്നു വിവാഹമോചനമെന്നത്. വീട്ടുകാർക്കുപോലും അതിന്റെ കൃത്യമായ കാരണം അറിയില്ല. എനിക്കു വേണമെങ്കിൽ കുറച്ച് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമായിരുന്നു. പക്ഷേ അവിടെ ഞാൻ വാശി കാണിച്ചു. അതാണ് എനിക്കു പറ്റിയ തെറ്റ്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കിൽ ഇപ്പോഴും ഞങ്ങളൊന്നിച്ചുണ്ടായേനെ. അതിനുള്ള പക്വത ഇല്ലായിരുന്നു. 23, 24 വയസ്സിലാണ് ഞാൻ അപ്പോൾ. എന്റെ ഈഗോയായിരുന്നു പ്രശ്നം. 18 വയസ്സിൽ കല്യാണം കഴിക്കുന്നു. ഒരു കുട്ടിയുടെ അമ്മയാകുന്നു 21 ആം വയസ്സിൽ തന്നെ . വിവാഹമോചനത്തിന് ശേഷം രണ്ടോ മൂന്നോ വർഷം കഴിഞ്ഞാണ് അടുത്ത റിലേഷൻഷിപ്പിലേക്കു കടക്കുന്നതും. ഈ വ്യക്തിയെ പരിചയപ്പെടുന്നത്. മുൻഭർത്താവിന്റെ സഹോദരിയിലൂടെയാണ്. എന്നെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യമായി വിളിക്കുന്നത്.

inside 8 min 6

അങ്ങനെ അതൊരു സൗഹൃദമായി, അത് പിന്നീട് പ്രണയബന്ധത്തിലേക്കു പോകുകയായിരുന്നു. ഈ ബന്ധം എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ആഴത്തിലായിരുന്നു. ആദ്യ ബന്ധത്തിൽ ഞാൻ കുറേ പഴികേട്ടിരുന്നു. അതുകൊണ്ടു തന്നെ ഇനി ഇങ്ങനെ ഉണ്ടാകരുതെന്ന് ഉറപ്പിച്ചിരുന്നു എന്നാൽ ജിവിതത്തിൽ അതങ്ങനെ അല്ലാതായപ്പോൾ തകർന്നുപോയി.ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഉറക്ക ഗുളിക കഴിച്ചു. അന്ന് ഭയങ്കരമായ ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ.

arya speaks about her depression

അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്.എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയിന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെയായിരുന്നു. ഇത്രയും മോശം ബ്രേക്കപ്പ്, തകർന്ന ദാമ്പത്യ ജീവിതം സർവൈവ് ചെയ്തു, അച്ഛന്റെ മരണം ഇതൊക്കെ സർവൈവ് ചെയ്തു. ഇതൊക്കെ കൊണ്ടാകും ആളുകൾ എന്നെ ബോൾഡ് എന്ന് വിളിക്കുന്നത്. സത്യത്തിൽ ഞാൻ ഭയങ്കര ഇമോഷനലാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമം തോന്നും. എന്നാൽ എന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ സന്തോഷം കണ്ടെത്തും.”-ആര്യയുടെ വാക്കുകൾ.

Read also: ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !!