featured 6 min 6

താനൊരു കടുത്ത ഷാരൂഖാൻ ആരാധകനാണെന്ന് പക്ഷെ അദ്ദേഹത്തെ അപമാനിക്കരുത് എന്ന് ആരാധകരോട് പറഞ്ഞു ദുൽഖർ സൽമാൻ!!

dulqar says about SRK: ബോളിവുഡ് കിങ് ഷാരൂഖ് ഖാനോടുള്ള ആരാധനയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാരൂഖ് എന്നും എല്ലാവർക്കും അദ്ദേഹം ഒരു മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. തന്നെ അദ്ദേഹവുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും കൂട്ടിച്ചേർത്തു.

‘സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാറൂഖ്ഖാൻ. അദ്ദേഹത്തിന്റെറെ വലിയ ആരാധകനാണ് ഞാൻ.നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ് അദ്ദേഹം.ഒരു നടൻ എന്നത് മാത്രമല്ല, മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹവുമായി എന്നെ താരതമ്യ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്, കാരണം ഒരു ഷാറൂഖ് മാത്രമേയുള്ള’- ദുൽഖർ പറഞ്ഞു. 2022 ൽ പുറത്തിറങ്ങിയ സീതരാമത്തിന് ശേഷമാണ് ആരാധകർ ദുൽഖറിനെ ഷാറൂഖുമായി താരതപ്പെടുത്തി തുടങ്ങുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 4 min 7

മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ബോളിവുഡിലും ടോളിവുഡിലുമെല്ലാം ദുൽഖറിന് കൈനിറയെ ആരാധകരുണ്ട്. മഹാനടി, സീതരാമം തുടങ്ങിയ ചിത്രങ്ങളാണ് തെലുങ്കിൽ നടന് ആരാധകരെ നേടി കൊടുത്തത്.ദുൽഖറിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ സീതാരാമം. എല്ലാഭാഷകളിലും എത്തിയ ചിത്രം ആരാധകർക്കിടയിൽ മികച്ച വിജയം നേടി.

dulqar says about SRK

വെങ്കി അറ്റ്ലരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറാണ് റലീസിനൊരുങ്ങുന്ന ദുൽഖർ ചിത്രം.സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. പവൻ സാദിനേനിയുടെ ആകാസം ലോ ഒക താരാണ് ദുൽഖറൻ്റെ മറ്റൊരു പുതിയ ചിത്രം.തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്. കിങ് ഓഫ് കൊത്തയാണ് ഏറ്റവും ഒടുവിലത്തെ ദുൽഖർ സൽമാന്റെ ചിത്രം. കൽക്കി 2898 എഡിയിൽ എന്ന ചിത്രത്തിലും അതിഥി വേഷത്തിൽ ദുൽഖർ എത്തിയിരുന്നു.

Read also: ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !!