featured 9 min 6

അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കായി ഷാരൂഖ് ഖാൻ യുഎസിലേക്ക്, പ്രാർത്ഥനയോടെ ആരാധകർ!!

sharuk goes to usa for eye surgery: അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കായി നടന്‍ ഷാരൂഖ് ഖാന്‍ അമേരിക്കയിലേക്ക് പോവുകയാണെന്ന് റിപ്പോർട്ട്. ഇന്നോ നാളെയോ അമേരിക്കയിലേക്ക് യാത്രയാകും എന്നാണ് റിപോർട്ടുകൾ.നേത്ര ചികിത്സയ്ക്കായി ജൂലൈ 29 തിങ്കളാഴ്ച മുംബൈയിലെ ഒരു ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു. അന്ന് നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. തൊട്ടുപിന്നാലെയാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്.

അതേസമയം ചികിത്സയുടെ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2014ല്‍ ചെറിയ രീതിയിൽ നടന്റെ കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.2024 മെയ് മാസത്തിൽ, അഹമ്മദാബാദിൽ നടന്ന ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുള്ള മത്സരത്തിനിടെ ഹീറ്റ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 7 min 7

സർജറിക്കും താരം വിധേയനായിട്ടുണ്ട്. താരം ഇനി കിംഗ് എന്ന ചിത്രത്തിലാകും അഭിനയിക്കുന്നത്. താരത്തിൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രാജ് കുമാർ ഹിരാനിയുടെ ഡങ്കിയായാണ്

sharuk goes to usa for eye surgery

2014 ൽ വിഷൻ നേരെയാക്കാൻ മൈനർ സർജറിക്കും താരം വിധേയനായിട്ടുണ്ട്. താരം ഇനി കിംഗ് എന്ന ചിത്രത്തിലാകും അഭിനയിക്കുന്നത്. താരത്തിൻ്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രാജ് കുമാർ ഹിരാനിയുടെ ഡങ്കിയായിരുന്നു.

Read also: സെൻസേഷണൽ ഇന്ത്യൻ നടൻ മിസ്റ്റർ ദുൽഖർ സൽമാന് ജന്മദിനാശംസകൾ: കുഞ്ഞിക്കയോടൊത്തുള്ള പിറന്നാൾ ആഘോഷം പങ്കുവെച്ച് ശ്രീലങ്കൻ എയർലൈൻ..!