Aritra Das Left Blasters After 4 Years Service

നാല് വർഷത്തെ സേവനത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ടു; ആരാധകർക്ക് സന്ദേശവുമായി താരം!

Aritra Das Left Blasters After 4 Years Service: കേരള ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമായ ഒരുപാട് മാറ്റങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടന്നിട്ടുണ്ട്.പുതിയ പരിശീലകസംഘം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തി.പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു.പുതിയ സൈനിങ്ങുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ഫ്രഞ്ച് താരമായ അലക്സാൻഡ്രേ കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നിലവിൽ ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായിരുന്ന അരിത്ര ദാസ് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. ആരാധകർ വളരെയധികം പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന,ഭാവി കണ്ടിരുന്ന ഒരു താരമാണ് അരിത്ര ദാസ്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ വയസ്സ് 21 ആണ്. എന്നാൽ ഈ സമ്മറിൽ അദ്ദേഹത്തെ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശി സ്വന്തമാക്കുകയായിരുന്നു.ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടുണ്ട്.ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ ഡിഫൻഡർ ഉണ്ടാവില്ല. താരത്തെ കൈവിട്ടതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തന്നെ കടുത്ത നിരാശയുണ്ട്. നാലുവർഷത്തെ സേവനത്തിന് ശേഷമാണ് ദാസ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനോടും പരിശീലകരോടും ആരാധകരോടും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Aritra Das Left Blasters After 4 Years Service

ക്ലബ്ബിനും ആരാധകർക്കും എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.അരിത്ര ദാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്. മനോഹരമായ നാല് വർഷത്തിന് ശേഷം ഞാനിപ്പോൾ ഒരു പുതിയ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഫുട്ബോൾ എന്നത് ടീം വർക്കാണ്. ഞാൻ എന്തെങ്കിലും സക്സസ് നേടിയിട്ടുണ്ടെങ്കിൽ അതിനെല്ലാം നന്ദി പറയേണ്ടത് എന്റെ സഹതാരങ്ങളോടാണ്.എനിക്ക് വഴികാട്ടിയ എല്ലാ പരിശീലകരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.സ്റ്റാഫിനോടും ക്ലബ്ബിലുള്ള എല്ലാവരോടും അവരുടെ പിന്തുണക്ക് ഞാൻ നന്ദി പ്രകാശിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്ഭുതകരമാണ്,അവരുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്.

നിങ്ങളുടെ വിലപ്പെട്ട സന്ദേശങ്ങൾക്കെല്ലാം ഞാൻ നന്ദി പറയുന്നു.നിങ്ങളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു, ഇതാണ് അരിത്ര ദാസ് എഴുതിയിട്ടുള്ളത്. 2020 ആയിരുന്നു ഈ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.അതിനിടയിൽ ലോൺ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് അദ്ദേഹം പോവുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ അദ്ദേഹത്തിന് വേണ്ടവിധത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. റിസർവ് ടീമിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.നിലവിൽ ഒരുപാട് യുവതാരങ്ങളെ ഇന്റർ കാശി കൊണ്ടുവരുന്നുണ്ട്. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് അരിത്രയും അവിടെ എത്തിയിട്ടുള്ളത്.