featured 13 min 5

ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമൻ കല്കിയോ ബാഹുബലിയെ അല്ല ; എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി ഒന്നാമതായി ഈ സിനിമ!!

dangal film with highest gross: പ്രഭാസിന്റെ സിനിമകൾ ഏറെയും കോടി ക്ലബ്ബിൽ കയറാറുണ്ട് . പ്രഭാസ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി 2898 എഡി . ചിത്രം 1000 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. പ്രതീക്ഷയ്ക്കപ്പുറത്തെ വിജയവും മികച്ച അഭിപ്രായവുമാണ് കല്‍ക്കി നേടിയത് . എന്നാല്‍ ഇന്ത്യയില്‍ 2000 കോടി ക്ലബ്ബിൽ കയറിയ ഒരു ചിത്രം മാത്രമാണുള്ളതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പറയുന്നത്.

ആമിര്‍ ഖാൻ നായകനായി നിര്‍മാണവും നടത്തിയ ദംഗല്‍ മാത്രമാണ് ആഗോളതലത്തില്‍ 2000 കോടി ക്ലബിലെത്തിയത് .ചിത്രം 2016ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. നിതേഷ് തിവാരി ആണ് സംവിധാനം നിര്‍വഹിച്ചത് .ദംഗല്‍ ആഗോളതലത്തില്‍ ആകെ 2,023.81 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളിൽ കളക്ഷനില്‍ ഒന്നാമതെത്തി . രണ്ട് തവണയാണ് ചിത്രം റിലീസ് ചെയ്തത്. ചൈനയിലും വൻ ഹിറ്റായിരുന്നു ദംഗൽ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 11 min 4

ആഗോളതലത്തില്‍ 1000 കോടി ക്ലബിലെത്തിയത് പ്രഭാസിന്റെ ബാഹുബലിയിയാണെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1,810.595 കോടി രൂപയും നേടി. ഇന്ത്യയിൽനിന്ന് ഏഴു ചിത്രമാണ് 1000 കോടിയിൽ അധികം നേടിയിട്ടുള്ളത് . കളക്ഷനില്‍ ഇന്ത്യയില്‍ രണ്ടാമതാണ് പ്രഭാസ് ചിത്രം ബാഹുബലി .

dangal film with highest gross

മൂന്നാമതുള്ള ആര്‍ആര്‍ആര്‍ ആകെ 1,387.26 കോടി നേടി. കെജിഎഫ് 2 കളക്ഷൻ ആഗോള ബോക്സ് ഓഫീസില്‍ 1,200 കോടി രൂപയോടെ നാലാം സ്ഥാനത്തുണ്ട് . തൊട്ടുപിന്നില്‍ ഷാരൂഖിന്റെ ജവാൻ 1,148.32 കോടി നേടി . പ്രഭാസിനറെ കല്‍ക്കി ആറാം സ്ഥാനത്താണ് ഉള്ളത് . ഏഴാമതുള്ള പത്താൻ ആഗോളതലത്തില്‍ 1,050.3 കോടി രൂപയാണ് നേടിയന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പറയുന്നത് .

Read also: തിരക്കഥകൃത്തിൽ നിന്നും സംവിധായകനിലേക്കുള്ള മാറ്റത്തിനു പ്രചോധനമായത് മമ്മൂക്കയാണെന്ന് തുറന്നുപറഞ്ഞു എസ് എൻ സ്വാമി