featured 15 min 3

മീൻ ഇല്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ. പെട്ടന്ന് തന്നെ ഉണ്ടാക്കാം. നല്ല ടേസ്റ്റ് ആണ്..

easy and tasty tomato curry recipe: വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഒരു തക്കാളി കറി ഉണ്ടാക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • തക്കാളി – 3 എണ്ണം
  • കുടംപുളി – 1 കഷ്ണം
  • ചെറിയുള്ളി – 9 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • വേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര
  • മുളക് പൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • തേങ്ങ പാൽ – 1 കപ്പ്
  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  • വെള്ളം – 1. 1/2 കപ്പ്

ഒരു മണ് ചട്ടിയോ കാടായിയോ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി സവാള ചെറിയ ഉള്ളി പച്ചമുളക് വേപ്പില കൂടെ തന്നെ കഴുകി വൃത്തിയാക്കി കുതിർത്തുവെച്ച് കുടംപുളി എന്നിവ ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും ഒഴിച്ചു കൊടുത്ത് കൈ കൊണ്ടു തന്നെ നന്നായി തിരുമ്മിയെടുക്കുക. ഇതിലേക്ക് മുളകുപൊടി കാശ്മീരി മുളകു പൊടിയും മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കൂടിയിട്ട് കൈകൊണ്ട് വീണ്ടും ഒന്നുകൂടി മിക്സ് ചെയ്തു ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വെക്കുക.

easy and tasty tomato curry recipe

കറി നന്നായി തിളച്ചു വെള്ളമെല്ലാം കുറച്ച് വറ്റി തക്കാളി ഒക്കെ നന്നായി ഉടഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്തുകൊടുക്കാം. തേങ്ങാപ്പാൽ ഒഴിച്ച ശേഷം തിളപ്പിക്കാൻ പാടില്ല. ചെറുതായൊന്ന് ചൂടായി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ഇട്ട് കൊടുത്തു നന്നായി ഗോൾഡൻ നിറമാകുന്ന വരെ ഇളക്കുക. ശേഷം ഇതിലേക്ക് കുറച്ചു വേപ്പില കൂടിയിട്ട് ഈയൊരു കൂട്ട് കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി അടച്ചു വെക്കുക.

Read also: പെട്ടന്ന് ഉണ്ടാക്കാവുന്ന ചോറിന് പറ്റിയ അടിപൊളി ഒഴിച്ചു കറി നല്ല രുചിയാണ്!