featured 16 min 5

ഒരു മുട്ട കൊണ്ട് കുറഞ്ഞ സമയം കൊണ്ട് പ്ലേറ്റ് നിറയെ സ്നാക്ക് ഉണ്ടാക്കിയാലോ. ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി !!

easy snack with egg: അതെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് നാലുമണി പലഹാരം ഉണ്ടാക്കാം. ഏത് ചൂടോടുകൂടി തന്നെ ചായയോടൊപ്പം കഴിക്കാൻ വളരെ രുചിയേറിയ ഒരു വിഭവമാണ്. ഈ സ്നാക് ഉണ്ടാകാൻ ആവശ്യമായ ചേരുവകളും രീതിയും നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മുട്ട – 1 എണ്ണം
  • വെളുത്തുള്ളി – 2 എണ്ണം
  • സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുളക് പൊടി – എരിവിന് ആവശ്യത്തിന്
  • സവാള – 1 എണ്ണം
  • ക്യാപ്‌സികം – ചെറിയ കഷ്ണം
  • മല്ലിയില – ആവശ്യത്തിന്
  • ബ്രെഡ് – 10 എണ്ണം

ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക ഇതിലേക്ക് വെളുത്തുള്ളി സൺഫ്ലവർ ഓയിൽ ഉപ്പ് മുളകു പൊടി എന്നിവാ ഇട്ട് നന്നായി അരച്ച് എടുക്കുക. മുളകു പൊടി നിങ്ങളുടെ എരുവിന് ആവശ്യമായത് ഇട്ട് കൊടുക്കുക ഉപ്പും നിങ്ങളുടെ ഇഷ്ടനുസരണം ഇട്ടു കൊടുക്കുക. നന്നായി അരച്ച് എടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ക്യാപ്സിക്കം മല്ലിയില എന്നിവ കൂടിയിട്ട് മിക്സ് ചെയ്തു കൊടുക്കുക. ശേഷം ബ്രെഡ് ചെറിയ കഷണങ്ങളായി കീറി മിക്സിലേക്ക് ഇട്ടു കൊടുത്തു കൈ കൊണ്ട് ഇളക്കി കുഴച് എടുത്ത് വെക്കുക.

easy snack with egg

കുഴച്ച മിക്സ്‌ നമുക്ക് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക. ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഓരോ സ്നാക്കും ബ്രഡ് ക്രംസിൽ മുക്കി കോട്ട് ചെയ്ത് എടുക്കുക. ഇനി നമുക്ക് ഇത് പൊരിച്ചു എടുക്കണം. അതിനായി ഒരു ഫ്രയിങ് പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണയോ ഓയിലോ ഒഴിച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് എടുത്തു വച്ചിരിക്കുന്ന ഓരോ സ്നാക്ക് വീതം ഇട്ടുകൊടുത്തു രണ്ട് സൈഡും ബ്രൗൺ നിറം ആകുന്ന വരെ പൊരിക്കുക.

Read also: ഇനി ഉണ്ണിയപ്പം ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു, നല്ല സോഫ്റ്റ് ആകും അടിപൊളി ടേസ്റ്റും ഉണ്ടാകും !!