featured 18 min 2

വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ: മഞ്ജു വാര്യർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.!!

footage movie releasing postponed: ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാൻ ഇരുന്നിരുന്ന മഞ്ജു വാര്യർ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവെച്ചു. കേരളക്കരയാകെ നടുക്കിയ വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്. ഗായത്രി അശോക് ആണ് ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഫുട്ടജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നുവെന്നുമുള്ള പോസ്റ്റാണ്. ഗായത്രി അശോക് ഷെയർ ചെയ്തിരിക്കുന്നത്.സൈജു ശ്രീധരൻ ആദ്യമായി സംവിധാനം കുറിക്കുന്ന ചിത്രമാണ് ഫൂട്ടേജ്. പ്രധാന കഥാപാത്രമായി എത്തുന്നത് മഞ്ജു വാര്യരാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 13 min 4

മഞ്ജു വാര്യരെ കൂടാതെ ഗായത്രി അശോക് വിശാഖ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഫൂട്ടേജിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസർ സൂരജ് മേനോൻ ആണ്.ഷബ്ന മുഹമ്മദ് സൈജു ശ്രീധരൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാസംഭാഷണം എഴുതിയിരിക്കുന്നത്.

footage movie releasing postponed

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയത് വാർത്തയായിരുന്നു. എന്നാൽ മികച്ച ഒരു ത്രില്ലെർ ആയിരിക്കും ഈ ചിത്രം എന്നാണ് ട്രൈലെർ കണ്ട ആരാധകർ കരുതുന്നത്. തീയറ്ററുകളിൽ ചിത്രം ഒരു സൂപ്പർ ഹിറ്റ് ആകും എന്ന പ്രതീക്ഷയിൽ ആണ് മഞ്ജുവിന്റെ ആരാധകർ.

Read also: ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമൻ കല്കിയോ ബാഹുബലിയെ അല്ല ; എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി ഒന്നാമതായി ഈ സിനിമ!!