featured 11 min 4

മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!!

Health care in rainny seaseon: മഴക്കാലത്ത് ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മഴക്കാല രോഗങ്ങൾ. മഴക്കാലമായാൽ വെള്ളത്തിലൂടെയും വായുവിലൂടെയും ആണ് ഇത്തരം രോഗങ്ങൾ പിടിപെടാറുള്ളത്.സാധാരണയായി കണ്ടുവരാറുള്ള ജലദോഷവും പനിയും ഡെങ്കിപ്പനി എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. ജലദോഷം തൊണ്ടവേദന തലവേദന തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങളും വൈറൽ പനിക്ക് കണ്ടു വരാറുണ്ട്.

റൈനോ വൈറസ് ആണ് ജലദോഷം പടർത്തുന്നത്. കൊതുകുകളും വിവിധ തരത്തിലുള്ള രോഗങ്ങൾ പരത്തുന്നു. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളങ്ങളിൽ കൊതുകുകൾ മുട്ടയിടുകയും ഇവ വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രധാനമായും ഡെങ്കിപ്പനി ചിക്കൻഗുനിയ മലേറിയ എന്നിവയാണ്. ജലം വഴിയും വിവിധതരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കാറുണ്ട്. കോളറയാണ് പ്രധാനമായും ജലം വഴി പടരുന്ന ഒരു രോഗം. കോളറയെ കൂടാതെ ടൈഫോയിഡും ഹെപ്പറ്റിറ്റിസും ജലം വഴി ഉണ്ടാകുന്ന രോഗങ്ങളാണ്.. മഴക്കാലമായാൽ അധികംപേരിലും കണ്ടുവരുന്ന ഒന്നാണ് മഞ്ഞപ്പിത്തം.ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം.ഇതൊരു പകർച്ചവ്യാധിയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 9 min 7
Health care in rainny seaseon

മഴക്കാല രോഗങ്ങളെ തടയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് കൈകളിൽ വൈറസ് പടർത്തുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
  • ചൂട് വെള്ളവും തിളപ്പിച്ചാറിയ വെള്ളവും മാത്രം കുടിക്കാനായി ഉപയോഗിക്കുക.
  • രോഗിയുമായുള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുവാൻ ശ്രമിക്കുക.
  • വീടും വീടിനു പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ മുട്ടയിടാനുള്ള സാഹചര്യം ഒരുക്കുകയും അതുവഴി രോഗങ്ങൾ പടരുകയും ചെയ്യും.
  • വൃത്തിയുള്ള ആഹാരം കഴിക്കുക. അടച്ചുവെച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. തലേദിവസത്തെ ആഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് ആഹാരങ്ങൾ കഴിക്കുമ്പോൾ ചൂടാക്കി കഴിക്കുന്നതും നല്ലതാണ്.
  • വ്യക്തിഗത ശുചിത്വം ഉറപ്പുവരുത്തുക. ശരീരം വൃത്തിയായി സൂക്ഷിക്കുക.
  • പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
  • അഴുക്കുവെള്ളത്തിൽ ജോലി ചെയ്യുന്നതു കഴിവതും ഒഴിവാക്കുക.

Read also : അറിയാതെ പോകരുത് ചിയ സീഡിന്റെ ആരോഗ്യ ഗുണങ്ങൾ; ഇതറിഞ്ഞാൽ നിങ്ങൾ എല്ലാ ഭക്ഷണത്തിലും ഇനി ചിയ ഉൾപ്പെടുത്തും..!