featured 2 min 10

കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ഒടിടിയിലേക്ക്!!

kamal hassan indian 2 releasing in ott: കമൽഹാസൻ നായകനായ ഇന്ത്യൻ 2 ഇനി ഒടിടിയിലേക്ക് എത്തുകയാണ് . ശങ്കർ സംവിധാനം ചെയ്‌ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ വിജയം നേടായില്ല. ജൂലൈ 12 തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്.

ഓഗസ്റ്റിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഇതിൻ്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 150 കോടി ബോക്‌സ് ഓഫീസിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 2 min 9

കാജൽ അഗർവാൾ, സിദ്ധാർഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖർ.

kamal hassan indian 2 releasing in ott

രവി വർമ്മൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ട്. കമൽഹാസൻ നായകനായി 1996ൽ പ്രദർശനത്തിനെത്തിയ ‘ഇന്ത്യൻ’ എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇത് കൂടാതെ ഈ ചിത്രത്തിൻ്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3-യും അണിയറയിൽ ഒരുങ്ങുകയാണ്.

Read also: വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ: മഞ്ജു വാര്യർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.!!