featured 3 min 9

വയനാട്ടിലെ ഉരുൾപൊട്ടലിൽ- മരണം 199 , കാണാതായവർ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്!

wayanad disaster: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്‌ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 199 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.106 പേർ ക്യാമ്പുകളിൽ ഉണ്ട് .195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്.

ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ നിന്ന് 85 പേരും മലപ്പുറത്ത് നിന്ന് 5 പേരുമാണ് ചികിത്സയിലുള്ളതെന്നാണ് കണക്കുകകൾ. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആളുകൾ തയ്യാറാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ 2018ലും 2019ലും ഉണ്ടായ വലിയ പ്രളയം അതിജീവിച്ച കേരളം ഇതും അതിജീവിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 3 min 6

ഇത്തരത്തിലുള്ള ദുരന്തത്തെ അഭിമുഖീകരിക്കാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായം വേണമെന്നും ഗവർണർ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖലയിൽ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനം ഉൾപ്പടെ സാധ്യമായതെല്ലാം കേന്ദ്ര- സംസ്ഥാന ഏജൻസികൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

wayanad disaster

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും ഇന്നലെ പുലർച്ച വയനാട്ടിലുണ്ടായത് വൻ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ: മഞ്ജു വാര്യർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.!!