Featured 13 min

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ ; 6 ജില്ലകളിൽ നാളെ അവധി!

6 districts declared leave tomorrow: വയനാട് ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകൾ ഉൾപ്പെടെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു. 3393 പുരുഷൻമാരും 3824 സ്ത്രീകളും 21 ഗർഭിണികളും 2090 കുട്ടികളുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.

inside 12

മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടനാട് ഗവ സ്കൂൾ, മേപ്പാടി സെൻ്റ് ജോസഫ് യു.പി സ്കൂൾ, നെല്ലിമുണ്ട അമ്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ് ഗോൾസ് ഹൈസ്‌കൂൾ, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂൾ, മേപ്പാടി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

6 districts declared leave tomorrow

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കൾ, റേഷൻ കടകളിലും സപ്ലൈകോയിലും ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, മലപ്പുറം, കാസർകോട്,കോഴിക്കോട്,കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.