Asif Ali New Football Team

പൃഥ്വിരാജിന് പിന്നാലെ കോടികളുടെ നിക്ഷേപവുമായി സൂപ്പർ ലീഗ് കേരളയിൽ ആസിഫ് അലിയും..!

Asif Ali New Football Team: സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ സ്ക്വഡിൽ നടൻ ആസിഫ് അലി നിക്ഷേപം നടത്തിയെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സൂപ്പർ ലീഗ് കേരളയിലേക്ക് മലയാള സിനിമയിൽ നിന്നും കോടികളുടെ നിക്ഷേപമാണ് വരുന്നത്.

പൃഥ്വിരാജ് ആയിരുന്നു താരരംഗത്ത് നിന്നും ആദ്യ നിക്ഷേപം നടത്തിയിരുന്നത്. കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. സംവിധായകനും നിർമ്മാതാവുമായ പ്രിയദർശും കായികരംഗത്ത് നിക്ഷേപം നടത്തിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Asif Ali New Football Team

പ്രിയദർശൻ ടീം ഉടമയായതോടെ പുതിയ ടീമുകളുടെ സാധ്യത അന്വേഷിച്ച് പലരും വിളിക്കുന്നുണ്ടെന്നും കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ് നേരത്തെ പറഞ്ഞിരുന്നു. കണ്ണൂർ രാജ്യന്തര വിമാന കമ്പനി ഡയറക്ടർ എ ൻ പി ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് എംഡി .മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രമോട്ടർ ഷമീം ബക്കർ എന്നിവരാണ് ടീമിന്റെ സഹ ഉടമകളായി ഉള്ളത്.

ലീഗിന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ആണ്. സിനിമ മേഖലയിൽ നിന്നും ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്ബോളിനുമായി 14 കോടിയുടെ നിക്ഷേപം ഉണ്ടാകുന്നുവെന്നും കണക്കുകൾ പറയുന്നു.