featured 17 min 2

പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!

easy and tasty variety breakfast: ഉരുളക്കിഴങ്ങ് ഒക്കെ ഇട്ട് ഒരു വെറൈറ്റി ടേസ്റ്റ് ഡിഷ് ആണിത് ഇതിന്റെ കൂടെ കഴിക്കാൻ നല്ല ക്രീമി ആയിട്ടുള്ള ഒരു മുട്ടക്കറിയുടെ റെസിപ്പി കൂടി ഉണ്ട്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഉരുള കിഴങ്ങ് – 200 ഗ്രാം
  • മൈദ – 4 കപ്പ്
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • എള്ള് – 1/2 ടീ സ്പൂൺ
  • പഞ്ചസാര – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – 2 ടേബിൾ സ്പൂൺ
  • ബേക്കിംഗ് പൗഡർ – 1 സ്പൂൺ
  • തൈര് – 4 ടേബിൾ സ്പൂൺ
  • ഓയിൽ – 3 ടീ സ്പൂൺ
  • പാൽ – 12 ടേബിൾ സ്പൂൺ
  • ബട്ടർ – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി

മുട്ട കറി

  • വെളിച്ചെണ്ണ – 2. 1/2 ടേബിൾ സ്പൂൺ
  • സവാള – 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • പച്ച മുളക് – 2 എണ്ണം
  • ഗരം മസാല – 1 ടീ സ്പൂൺ
  • മുളക്പൊടി – 1. 1/2 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 1/2 ടീ സ്പൂൺ
  • മല്ലി പൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • തക്കാളി – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ക്യാഷ്യു
  • മുട്ട – 5 എണ്ണം

ഒരു ബൗളിലേക്ക് മൈദ പൊടി ഇടിച്ച മുളക് എള്ള് പഞ്ചസാര ആവശ്യത്തിന് ഉപ്പ് ബേക്കിംഗ് പൗഡർ തൈര് ഓയിൽ എന്നിവ ഇട്ട് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് വേവിച്ച് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ഇളം ചൂടുള്ള പാൽ ഒഴിച്ചു ചപ്പാത്തി കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. 10 മിനിറ്റിനു ശേഷം ചെറിയ ബോളുകൾ ആക്കി എടുത്ത് പരത്തി നമുക്ക് പാനിൽ ചുട്ടെടുക്കാവുന്നതാണ്. ഒരു ചെറിയ ബൗളിലേക്ക് ബട്ടർ മേൽറ്റ് ചെയ്തതും മല്ലിയിലയും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടിയിട്ട് മിക്സ് ചെയ്യുക. ശേഷം ചുട്ടെടുത്ത ഓരോ പത്തിരിയുടെയും മുകളിലേക്കും ഈ ഒരു മിക്സ് തേച്ചു കൊടുക്കുക.

easy and tasty variety breakfast

മുട്ട കറി
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി പേസ്റ്റ് കൂടി ഇട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി പെരുംജീരകപ്പൊടി കുരുമുളകുപൊടി ഗരംമസാല എന്നിവയിട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ഇതിലേക്കു കശുവണ്ടി മിക്സിയിലിട്ട് പൊടിച്ചത് ചേർത്ത് കൊടുത്തു നന്നായി ഇളക്കുക.ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കുക അത് കഴിയുമ്പോൾ വേവിച്ച മുട്ട ഇട്ട് കൊടുത്ത് അടച്ചു വെച്ച് 10 മിനിറ്റ് വരെ വേവിക്കുക. അവസാനം കുറച്ചു മല്ലിയില വിതറി തീ ഓഫാക്കാവുന്നതാണ്.

Read also: ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാലോ !!