featured 10 min

സ്വർണത്തിന് വില വീണ്ടും കൂടി ; ഇന്ന് വർദ്ധിച്ചിട്ട് ഇത്രയും!!

gold price hike: സംസ്ഥാനത്ത്സ്വർണവില കൂടി. ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,450 രൂപയായി വില. പവന് 51,600 രൂപയാണ് വില. ഇന്നലെയും സ്വർണവിലയിൽ കുതിപ്പാണ് കണ്ടത്. ഇന്നലെ മാത്രം പവന് 640 രൂപയാണ് വർദ്ധിച്ചത്. ബജറ്റ് വന്നതിന് ശേഷം സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ സ്വർണം വിപണി വീണ്ടും പിടിച്ചടക്കുകയാണ്.
സ്വർണവിലയിൽ മാത്രമല്ല, വെള്ളി, പ്ലാറ്റിനം നിരക്കുകളിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

വെള്ളി വില ഇന്ന് ഗ്രാമിന് 91.70 രൂപയും കിലോഗ്രാമിന് 91,700 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി നോക്കുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 9 min

ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കാവുന്നതാണ്. അതേസമയo തന്നെ, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്നും നിർബന്ധമില്ല.

gold price hike

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. സാഹചര്യങ്ങൾക്കനുസരിച്ച് ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

Read also: ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!!