Malavika And Thejus About About Merchant Navy Job

നിങ്ങളും മെർച്ചന്റ് നേവിയിലെ ജോലി സ്വപ്നം കാണുന്നവരാണോ..? ഇതാ തമാശകളിൽ നിന്ന് അല്പം വ്യത്യാസമായ വ്ലോഗ്ഗുമായി മാളവികയും തേജസും..!

Malavika And Thejus About About Merchant Navy Job: ഇന്ത്യൻ നടിയും ടെലിവിഷൻ അവതാരകയും ക്ലാസിക്കൽ നർത്തകിയുമായ മാളവിക കൃഷ്ണദാസ് 2018-ലെ മലയാളം ടാലൻ്റ്-ഹണ്ട് റിയാലിറ്റി ഷോ നായികാ നായകനിലൂടെ സിലിബ്രിറ്റിയായി തുടക്കം കുറിച്ച താരമാണ്.2020 മുതൽ 2021 വരെ ഇന്ദുലേഖ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് താരം അഭിനയജീവിതത്തിലേക്ക് കടന്നു. സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ആരാധകർക്കിടയിൽ പെട്ടന്നുതന്നെ ഹിറ്റാക്കാൻ മാളുവിന് എളുപ്പം സാധിച്ചു. തന്റെ ജീവിതപങ്കാളിയായി താരം സ്വീകരിച്ചത് നായിക നായകനിൽ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ്. അറേഞ്ച്ഡ് ലവ് മാര്യേജായിരുന്നു ഇരുവരുടെയും.

നായികനായകൻ റിയാലിറ്റി ഷോയ്ക്കുശേഷം തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും യുട്യൂബ് എന്ന സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്ന താരം 10 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉള്ള വ്ലോഗ്ഗർ കൂടിയാണ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് മാളവിക കൃഷ്ണദാസും പങ്കാളി തേജസ് ജ്യോതിയും. കഴിഞ്ഞദിവസം തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. അമ്മയാകാൻ പോകുന്ന വിവരമാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ മാളവിക അറിയിച്ചത്. ഒത്തിരി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ചത്. ശേഷം ഇപ്പോളിത വളരെ വ്യത്യസ്തമായൊരു വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഇവർ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Malavika And Thejus About About Merchant Navy Job

തേജസിന്റെ ജോലിയുമായി ബന്ധപ്പെട്ടുള്ള ചോ​ദ്യങ്ങൾ നിരന്തരമായി ആരാധകർ വഴി മാളവികയ്ക്ക് ലഭിക്കാറുണ്ട്. അതിനാൽ പുതിയ വീഡിയോയിൽ അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇരുവരും പങ്കുവെച്ചത്. മര്‍ച്ചന്റ് നേവിയിൽ തേർഡ് ഓഫീസറാണ് തേജസ്. ആറ് മാസം ഷിപ്പിലും അടുത്ത ആറ് മാസം ഫാമിലിയ്ക്കൊപ്പവുമാണ്. തേജസിന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻസ്,ജോലി സാധ്യതകള്‍ എങ്ങനെ,സാലറി പാക്കേജിനെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യങ്ങൾക്കുള്ള തേജസിന്റെ മറുപടി ഇങ്ങനെയായിരുന്നു.പ്ലസ് ടു സയന്‍സാണ് ഞാന്‍ പഠിച്ചത്. മിനിമം 65 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം. അതിന് 60 ശതമാനം മാര്‍ക്ക് വേണം. അതിനുശേഷം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ചു. അതിനുശേഷം ജിഎംഇ എന്ന ഒരു കോഴ്‌സ് ചെയ്തിരുന്നു. മറൈന്‍ സബ്ജക്ടാണ് അതില്‍ പഠിക്കാനുള്ളത്. 10 മാസത്തെ കോഴ്‌സായിരുന്നു.

സ്‌പോണ്‍സര്‍ഷിപ്പുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിക്കുന്നതെങ്കില്‍ ജോലി ലഭിക്കാന്‍ എളുപ്പമാണ്. നാലര ലക്ഷത്തോളം രൂപ ചെലവാണ് ഈ കോഴ്‌സിന്. എഞ്ചീനിയറിങ് സൈഡിലെ കാര്യമാണ് ഞാന്‍ പറയുന്നത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കാര്യം നോക്കുകയാണെങ്കില്‍ പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ ചെയ്യാം. ഓഫീസര്‍ പോസ്റ്റിലേക്ക് കയറുന്നതിന്റെ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. 10 മാസം ഷിപ്പില്‍ ട്രെയിനിങ് ഉണ്ടായിരുന്നു. ട്രെയിനിങ് കുറച്ച് സ്ട്രിക്ടായിരുന്നു എനിക്ക്. അത് കഴിഞ്ഞ് കുറച്ച് കോഴ്‌സുകളൊക്കെയുണ്ട്. പിന്നീടൊരു എക്‌സാം എഴുതിക്കഴിഞ്ഞതിന് ശേഷമാണ് ഓഫീസറാവുന്നത്. അത്ര എളുപ്പമല്ല ഈ പരീക്ഷ. അന്ന് ഒബ്ജക്ടീവ് എക്‌സാമായിരുന്നു. തേജസ്‌ ഇപ്പോൾ അടുത്ത ലെവലിലേക്ക് കടക്കാനുള്ള സെക്കന്‍ഡ് ലെവല്‍ എക്‌സാമിനുള്ള പ്രിപ്പറേഷനിലാണ്. കേൾക്കുന്നതുപോലെ അത്ര എളുപ്പമുള്ള പണി അല്ലെന്നും ഫുഡ്കാര്യങ്ങളെയെല്ലാം കുറിച്ച് തേജസ്‌ വ്യക്തമാക്കി.