Nikhila Vimal Working At Collection Camp

ദുരിതാശ്വാസ പ്രവത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ ; ജാഗ്രത പാലിക്കണമെന്ന് താരങ്ങൾ..!

Nikhila Vimal Working At Collection Camp: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് . മരണ സംഖ്യ ഉയർന്നുവരുകയാണ് . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . രാത്രി വൈകിയും വയനാടിനുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുകയാണ് നടി നിഖില വിമല്‍ . വയനാട്ടിലേക്ക് വേണ്ട ആവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ് കളക്ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സജീവമായിരുന്നു നിഖില.

വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില വിമല്‍ പാക്കിങ്ങ് ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും സജീവമായിരുന്നു . ഒറ്റക്കെട്ടായാണ് ജനങ്ങൾ അപകട സമയത്ത് പൊതുജനങ്ങൾക്കായി സേവനമനുഷ്ഠിക്കുന്നത് . അതേസമയം എല്ലാവരും ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു . ഫേസ് ബുക്കിലൂടെയാണ് താരങ്ങൾ അഭ്യർത്ഥ നടത്തിയത് . മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ് , മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങളാണ് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് എത്തിയിരിക്കുന്നത് .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Nikhila Vimal Working At Collection Camp

അതേസമയം വയനാട്ടിൽ രക്ഷ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ജില്ലയിലെ മുണ്ടകൈ , ചൂരൽമല പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഉരുൾപൊട്ടലുണ്ടായത് . അപകടത്തിൽ മരണ സംഖ്യാ ഉയരുകയാണ് . 150 തിൽ അധികം പേരാണ് മരിച്ചത് . ഒരു പ്രദേശം മുഴുവൻ നാശം വിതച്ചിരിക്കുകയാണ് . പലരെയും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല . പരിക്കേറ്റവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ് . വയനാട്ടില്‍ 74 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 7093 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .

മണിനടിയിൽ അകപ്പെട്ടുപോയ വീടുകളിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനത്തിന് വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകൾ പൊളിക്കാൻ ഗ്യാസ് കട്ടർ എത്തിച്ചിട്ടുണ്ട് . സംഭവ സ്ഥലത്തേക്ക് മന്ത്രി ഓ ആർ കേളുവിന്റെ നേതൃത്വത്തിൽ പാലാക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട് . സ്ഥലത്തേക്ക് കൂടുതൽ ആംബുലൻസുകളും തിരിച്ചിട്ടുണ്ട് .