School Time Related Opinion

ഒരു ക്ലാസ്സിൽ 35 കുട്ടികൾ, സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ… എന്ന് കമ്മിറ്റി ശുപാർശ..!

School Time Related Opinion: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ശുപാർശ. പ്രീ സ്കൂളിൽ 25, 1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം ക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

സമിതി ശുപാർശകൾ ചർച്ചകൾക്ക് ശേഷം സമവായത്തിൽ നടപ്പാക്കാനാണ് തീരുമാനം. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും പഠനം തുടങ്ങുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. കേരളത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയത്തിൽ മാറ്റം വരുത്തണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയത്തിൽ പുനഃക്രമീകരണം നടത്താം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

School Time Related Opinion

ചിലവിഷയങ്ങളിലെ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയവും പ്രയോജനപ്പെടുത്താമെന്ന് സമിതി നിർദേശിച്ചു. സമയമാറ്റം ഉണ്ടായാൽ കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങൾ പരിപോഷിപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഈ ക്രമീകരണത്തിലൂടെ കുട്ടികളുടെ പ്രായം, ശാരീരികവും മാനസികവുമായ സവിശേഷതകൾ എന്നിവ പരിഗണിക്കണം.

ശനിയാഴ്ച കുട്ടികൾക്ക് സ്വതന്ത്ര്യദിനമാവണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നു വന്നത്. സ്കൂ‌ൾ ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിംഗിനും സംഘപഠനത്തിനും ശനിയാഴ്ചകൾ ഉപയോഗിക്കാമെന്നും റിപ്പോർട്ടിലുണ്ട്.