Sowbaghya About Her Father On His 7th Death Anniversary

കാലം എല്ലാ മുറിവുകളും മായ്ക്കില്ല.. ഏഴു വർഷങ്ങൾക്കിപ്പുറവും അച്ഛന്റെ മായാത്ത ഓർമകൾ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്..!

Sowbaghya About Her Father On His 7th Death Anniversary: വയനാട്ടിലെ ദുരന്തത്തിൽ ഒരു നാട് മുഴുവൻ കേഴുമ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടപ്പെടൽ തുറന്നു പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ എല്ലാം നഷ്‌ടപ്പെട്ടവരുടെ വേദന വാക്കുകളിൽ ഒതുക്കാൻ സാധ്യമല്ല. ഈ വേളയിൽ തന്നെ സ്പർശിച്ച ഏറ്റവും വലിയ വേദനയുടെ ആഴമാണ് ഈ ചിത്രം. ‘കാലം മുറിവുണക്കുമെങ്കിൽ, എന്റേത് എന്തേ ഇന്നും ചോര പൊടിക്കുന്നു’ എന്ന് ചോദിക്കുകയാണ് ഈ മകൾ, അച്ഛന്റെ മടിയിൽ ഇരിക്കുന്ന ചിത്രമാണ് നടി ആദ്യമായി പങ്കുവെച്ചത്.

അച്ഛൻ വിടവാങ്ങിയതിന്റെ ഏഴാം വാർഷിക ദിനത്തിൽ സൗഭാഗ്യ തന്റെ അച്ഛന്റെ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ്. ഓർക്കാപ്പുറത്ത് നഷ്‌ടമായ അച്ഛനെ തന്റെ കുട്ടിക്കാല ചിത്രം പങ്കിട്ടാണ് സൗഭാഗ്യ ഓർത്തത്. അച്ചനൊപ്പമുള്ള ചിത്രത്തിൽ ഉള്ള കുട്ടിയായ തന്റെ അതേ പ്രായമുണ്ട് മകൾ സുദർശനയ്ക്ക് ഇന്ന്. അമ്മയുടെ മുഖച്ഛായയുണ്ട് മകൾക്ക്. സൗഭാഗ്യയുടെ കുട്ടിക്കാല ചിത്രം കാണുന്നവർ പലരും ഈ സാദൃശ്യത്തെ പറ്റി സംസാരിക്കാറുണ്ട്. ചിത്രത്തിന്റെ പഴക്കം നോക്കുമ്പോഴാണ് അത് സൗഭാഗ്യ ആണോ സുദർശനയാണോ എന്ന് പറയാൻ സാധിക്കുന്നുള്ളൂ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഏറെ ആരാധകരുള്ള നടിയും നർത്തകിയുമായ താര കല്യാണിന്റെയും നടനും നർത്തകനുമായിരുന്ന രാജ വെങ്കിടേഷിന്റെയും ഒരേയൊരു മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും സീരിയൽ മേഖലയിലെ അഭിനേതാവാണ്. രണ്ടുപേരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിൽ വർഷങ്ങൾക്ക് മുൻപേ ശ്രദ്ധ നേടിയിരുന്നു. സൗഭാഗ്യയുടെ പോസ്റ്റിന്റെ കീഴെ പലരും ആശ്വാസ വാക്കുകളുമായെത്തിയിട്ടുണ്ട്.

Sowbaghya About Her Father On His 7th Death Anniversary

കാലം എല്ലാ മുറിവുകളും മായ്ക്കില്ല എന്ന് ചിലർക്കെങ്കിലും അറിയാമെന്നും കമന്റുകളുണ്ട്. കടുത്ത പനിയുമായി ഒരു മാസത്തോളം രാജാ വെങ്കിടേഷ് ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മര ണത്തിനു കീഴടങ്ങിയത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയും രോഗം ബാധിച്ചിരുന്നു. സൗഭാഗ്യക്കും അർജുനും ഒരു മകളാണ്. അച്ഛന്റെ മരണശേഷം, അച്ഛൻ തന്റെ കുഞ്ഞായി ഒരുനാൾ പുനർജനിച്ചെങ്കിൽ എന്ന് ആഗ്രഹിച്ച കാര്യം സൗഭാഗ്യ ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്. അഭിനേത്രിയും ഗായികയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളാണ് സൗഭാഗ്യ.