featured 4 min

വയനാടിന് ആശ്വാസമായി സഹായഹസ്തം, സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സഹായിക്കാൻ മുന്നോട്ട് !!

Stars helping Wayanad floods: വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുള്‍പൊട്ടൽ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ തുടരുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, പ്രശസ്ത വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് ഈ കാര്യം ഔദ്യോഗികമായി പറഞ്ഞത്.

വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഞ്ച് കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം വിക്രം 20 ലക്ഷം രൂപ നൽകി. 2018ലെ പ്രളയകാലത്തും അദ്ദേഹം കേരളത്തെ സഹായിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സഹായം അഭ്യർത്ഥിച്ച് നിരവധി സിനിമാ താരങ്ങളും മുൻപോട്ട് വന്നിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 4 min

സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്നും ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണെന്നും നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stars helping Wayanad floods

മലയാളത്തിൽ നിന്ന് മോഹൻലാൽ, മമ്മൂട്ടി, ടോവിനോ തോമസ് തുടങ്ങി നിരവധി പേരാണ് വന്നത്. സെലിബ്രിറ്റിക്കു പുറമെ നിരവധി പേരാണ് വയനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി എത്തിയിട്ടുള്ളത്. തങ്ങളുടെ കയ്യിലെ വളരെ ചെറിയ സമ്പാദ്യം വരെ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പങ്കു വെക്കുകയാണ് പലരും.

Read also: ദുരിതാശ്വാസ പ്രവത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ ; ജാഗ്രത പാലിക്കണമെന്ന് താരങ്ങൾ..!