Advantages And Disadvantages Of Coffee

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ കോഫിയുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം..!

Advantages And Disadvantages Of Coffee: നിരവധി ആളുകളുടെ ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കോഫി. ഒരു പ്രഭാതം തുടങ്ങുന്നത് പോലും പലരും ഒരു ഗ്ലാസ് കോഫീയിലൂടെയാണ്. ഒരു ഗ്ലാസ്‌ കോഫി കിട്ടിയാൽ ഉന്മേഷം വരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ ദിവസവും കോഫി കുടിക്കുന്നത് കൊണ്ട് ഗുണങ്ങളോടൊപ്പം ദോഷങ്ങളും ഉണ്ട്.

കോഫിയിൽ ആന്റി ഓക്സിഡൻസും ധാതുക്കളും അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകാൻ കോഫി ഏറ്റവും നല്ലതാണ്. കഫീൻ അടങ്ങിയിരിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു ഉന്മേഷം ലഭിക്കുന്നത്. കായിക ക്ഷമത കൂട്ടുവാനും കോഫി സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കുവാൻ കോഫി സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ക്ലോറോജനിക് ആസിഡാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Advantages And Disadvantages Of Coffee

കരളിനെ സംബന്ധിക്കുന്ന രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ കോഫിക്കാവുന്നു. കോഫി കുടിക്കുന്നവരിൽ ലിവർ സിറോസിസ് വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് തടയുവാനും കോഫി സഹായകമാണ്. പതിവായി കോഫി കുടിക്കുന്നവരിൽ ഡിമൻഷ്യ അൽഷിമേഴ്സ് സ്മൃതി നാശം എന്നിവയ്ക്കുള്ള സാധ്യത16 ശതമാനം കുറവാണെന്നും പഠനങ്ങൾ പറയുന്നു. ഇൻസുലിന്റെ പ്രവർത്തനം എളുപ്പമാക്കാനും കോഫിക്ക് കഴിയുന്നു. കോഫി അമിതമായി കുടിക്കുന്നത് നിരവധി രോഗ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

പാലൊഴിച്ചു കൊണ്ടുള്ള കോഫി കഴിവതും ഒഴിവാക്കുക. ബ്ലാക്ക് കോഫിയാണ് ശരീരത്തിന് നല്ലത്. അത് പഞ്ചസാര ഇല്ലാതെ കുടിക്കാനും കഴിവതും ശ്രമിക്കുക. ശർക്കര കോഫിയിൽ ചേർത്ത് കഴിക്കുന്നത് കൊണ്ട് അത്ര പ്രശ്നമില്ല. അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. കോഫിയിലുള്ള കഫീൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കൂട്ടുന്നു. കോഫി ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അമിതമായുള്ള കോഫി കഴിക്കുന്നത് കൊണ്ട് വയറിളക്കം പോലുള്ള പ്രശ്നങ്ങളും കണ്ടുവരുന്നു. ഗർഭിണികൾക്കും കുട്ടികൾക്കും കോഫി കുടിക്കുന്നത് കൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും വരാറുണ്ട്. ഇവർ കോഫി പൂർണ്ണമായും ഒഴിവാക്കുവാൻ ശ്രദ്ധിക്കണം.