Asif Ali Donated For Chief Ministers Distress Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക വെളിപ്പെടുത്താതെ നടൻ ആസിഫ് അലി : കയ്യടി നിറച്ച് സോഷ്യൽ മീഡിയ..!

Asif Ali Donated For Chief Ministers Distress Relief Fund: വയനാട് ഉരുൾപൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി സിനിമ ലോകത്തു നിന്ന് നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ അത്തരത്തിൽ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. ആസിഫ് അലി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ താൻ നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറിച്ചു കൊണ്ടുള്ള രസീത് ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ആളുകളാണ് ആസിഫിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്. വലിയ വിഷമത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടും ഉള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനായി സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെക്കൊണ്ട് കഴിയുന്ന വിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നും നമ്മൾ ഒരുമിച്ച് ഇതിനെ അതിജീവിക്കും എന്നുമാണ് ആസിഫ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Asif Ali Donated For Chief Ministers Distress Relief Fund

ഓഗസ്റ്റ് രണ്ടിന് തീയറ്ററുകളിൽ എത്താൻ ഇരുന്ന ആസിഫ് അലി ചിത്രം അഡിയോസ് അമിഗോന്റെ റിലീസിംഗ് വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു. ആസിഫിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. സിനിമ ലോകത്ത് നിന്നും നിരവധി താരനിരകൾ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായവുമായി എത്തിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ വീതം കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയിരുന്നത്.

മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും നൽകി.മലയാള സിനിമ ലോകം മാത്രമല്ല ധനസഹായവുമായി മുന്നോട്ട് എത്തിയിരുന്നത് . തമിഴ് ലോകത്തിൽ നിന്നും കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകിയിരുന്നു. കമൽഹാസൻ വിക്രം തുടങ്ങിയവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു. എം എ യൂസഫലി വ്യവസായി രവി പിള്ള കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ എന്നിവരും അഞ്ചുകോടി രൂപ വീതം ധനസഹായം നൽകുന്നതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.