calicut City Cooperative Bank Offers Job For Arjun Wife

ഷിരൂരിൽ ഗതാഗതം പുനരാരംഭിക്കും; അർജുന്റെ ഭാര്യയ്ക് ജോലി നൽകുമെന്നുള്ള തീരുമാനവുമായി കാലിക്കറ്റ്‌ സിറ്റി സർവീസ് ബാങ്കും..!

calicut City Cooperative Bank Offers Job For Arjun Wife: വയനാട് മേപ്പടിയിലുണ്ടായ ഉരുളുപൊട്ടൽ ഉണ്ടാകുന്നതിനു മുൻപുവരെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരാണ് അർജുന്റേത്.കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ കൂട്ടത്തിൽ കോഴിക്കോട് സ്വദേശി അർജുനുയുണ്ടായിരുന്നു. ലോറിക്കുള്ളിൽ പെട്ടുവെന്ന് വിശ്വസിച്ച് ആഴ്ചകളോളം അർജുനയുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ ഉരുൾപൊട്ടൽ ഉണ്ടാവാനിടയുള്ള സാഹചര്യത്തിൽ രക്ഷപ്രവർത്തനം നിർത്തിവെച്ചു.

ഒട്ടേറെ പേരുടെ മരണത്തിനിരയാക്കിയ ദേശീയപാത 66 ൽ ഗതാഗതം പുനരാരംഭിച്ചു. ജൂലൈ 16 ന് അപകടമുണ്ടായി അതേതുടർന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഗതാഗതം നിരോധിച്ചെങ്കിലും നിലവിൽ ഉള്ള നിർദ്ദേശത്തെ തുടർന്ന് 20 കിലോമീറ്റർ വേഗതയിൽ ഗതാഗതത്തിന് അനുമതി നൽകി.ഗതാഗതം പുനരാരംഭിച്ചെങ്കിലും റോഡരികിൽ പാർക്കിങ്ങിനു നിരോധനമുണ്ട്. പരിശോധനയ്ക്കായി പൊലീസിനെ നിയോഗിക്കുമെന്നുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

calicut City Cooperative Bank Offers Job For Arjun Wife

അപകടമേഖല നിലനിൽക്കുന്ന പ്രദേശമായതിനാൽ അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചിട്ടില്ല,തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ നടപ്പാകൂ. സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽനിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല.ഈ മാസം 5ന് അമാവാസി നാളിൽ വേലിയിറക്കം ഉണ്ടാവുമെന്നും ആ സമയത്ത് നദിയിൽ വെള്ളം കുറയുന്നതിനാൽ അന്നത്തേക് മണ്ണുമാന്തി യന്ത്രം എത്തിക്കണമെന്നുമുള്ള തീരുമാനം കഴിഞ്ഞ ദിവസം ഷിരൂരിൽ ഉത്തര കന്നഡ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പറഞ്ഞു.

അപകടത്തെ തുടർന്ന് താളംതെറ്റി നിൽക്കുന്ന അർജുന്റെ കുടുംബത്തിന് സഹായഹസ്തവുമായി കാലിക്കറ്റ്‌ സിറ്റി സഹകരണബാങ്ക് മുന്നോട്ടുവന്നു. അര്‍ജുന്റെ ഭാര്യക്കു ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭാരവാഹികള്‍ ചേർന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി.വിദ്യാഭ്യാസയോഗ്യത ഉള്ളതിനാൽ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം ലഭ്യമാവുന്നെന്നും അവർ ഉറപ്പുനൽകി.