featured 9 min

രാവിലെ എന്ത് ഉണ്ടാകുമെന്ന് ഓർത്തു ആരും തല പുകക്കേണ്ട, വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ബ്രേക്‌ഫാസ്റ് !!

easy tasty breakfast: വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ടേസ്റ്റി ആയ ഒരു പത്തിരി നമുക്ക് ഉണ്ടാക്കാം. ഇതിനായി അരി വെള്ളത്തിൽ ഇടുകയോ കുതിർത്തു വെക്കുകയോ ഒന്നും ആവശ്യമില്ല.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • അരി പൊടി – 1 കപ്പ്
  • ചോർ – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ഒരു ബൗളിലേക്ക് അരി പൊടി ചോറ് തേങ്ങ ചിരകിയത് ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ഒരു തവി വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ഒരു മാവ് ഇട്ടു കൊടുക്കുക. ഇനി ഇത് ഒട്ടും വെള്ളം ഒഴിക്കാതെ അരച്ച് എടുക്കുക . ചോറെല്ലാം നന്നായി അടിയുന്ന വിധം വെള്ളം ഒട്ടും ഇല്ലാതെ പൊടിയായി അരച്ച് എടുക്കുക . ശേഷം ഇത് ആദ്യം എടുത്ത ബൗളിലേക്ക് തന്നെ മാറ്റി കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.

easy tasty breakfast

ചപ്പാത്തിക്ക് കുഴക്കുന്ന രീതിയിൽ കുഴച്ചെടുത്ത് വെക്കുക. കുഴച്ച മാവ് ചെറിയ ചെറിയ ബോള്ളൂലകൾ ആകുക. ഇനി ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിനു മുകളിൽ ഒരു ബോൾ വെച്ച് മറ്റൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. ശേഷം പ്ലാസ്റ്റിക് കവറിന്റെ മുകളിൽ ഒരു പാത്രം വെച്ച് വെച്ച് അമർത്തി വട്ടത്തിൽ പരത്തി എടുക്കുക. അതികം കനം കുറച്ച് പരത്തറുത്. കനം കുറച്ച് പരാതിയാൽ പിടിക്കുമ്പോൾ പത്തിരി പൊന്തി വരില്ല. ഒരു ചട്ടിയിൽ എണ്ണ ഒഴിച് നന്നായായി ചൂടാകുമ്പോൾ പരത്തിയ പത്തിരി ഇട്ട് കൊടുത്ത് പൊരിച്ചു എടുക്കണം. ഇത് പോലെ തന്നെ ബാക്കിയുള്ള പത്തിരി കൂടി പൊരിച്ചു എടുക്കുക.

Read also: പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!