featured 17 min

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!!

egg snack recipe: രണ്ടു മുട്ട കൊണ്ട് തന്നെ പാത്രം നിറയെ നാലുമണിക്ക് പലഹാരം ഉണ്ടാക്കാൻ സാധിക്കും. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് മുട്ട കൊണ്ടുണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു സിമ്പിൾ സ്നാക്ക് റെസിപ്പിയണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മുട്ട – 2 എണ്ണം
  • സവാള – 1 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • കടല പൊടി – 1/2 കപ്പ്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • മുളക് പൊടി – 1 ടീ സ്പൂൺ

ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് പച്ച മുളക് സവാള ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് കൊടുത്തു നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായ ശേഷം അതിലേക്ക് ഈ മുട്ട കലക്കി ഒഴിച്ചു കൊടുക്കുക. മുട്ട ഒഴിച് കൊടുത്ത ശേഷം ചെറിയ കുമിളകൾ വരുന്നത് എല്ലാം പൊട്ടിച്ചു പൊട്ടിച്ചു കൊടുക്കുക. ശേഷം രണ്ട് സൈഡും വേവിച് എടുത്തു കഴിയുമ്പോൾ തീ ഓഫ്‌ ആക്കി ഓംലെറ്റ് റു പ്ലേറ്റിലേക് മാറുക.

egg snack recipe

ഇനി പൊരിച്ച മൊട്ട ചെറിയ കഷണങ്ങളായി മുറിച് എടുക്കുക. ഒരു ബൗളിലേക്ക് കടലമാവ് മഞ്ഞൾ പൊടി മുളകു പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കടമാവ് കാട്ടിയിൽ തന്നണേ കല്ലകി എടുക്കാൻ ശ്രെദ്ധിക്കുക. ഇതിലേക്ക് ഓരോ മുട്ട കഷ്ണങ്ങൾ മുക്കി എണ്ണയിലിട്ട് പൊരിച് എടുക്കുക. ലോ ടു മീഡിയം ഫ്ലെയിമിൽ വച്ച് വേണം പൊരിച് എടുക്കാനായി. രണ്ട് സൈഡും നന്നായി തിരിച്ചും മറിച്ചു ഇട്ടു കൊടുത്ത വേവിച്ച് മൊരിയുമ്പോൾ കോരി എടുക്കാവുന്നതാണ്

Read also: ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്..