For first time in club's history Kerala Blasters scored 'six' goals

നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..!

For first time in club’s history Kerala Blasters scored ‘six’ goals: കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ അതിഗംഭീര വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ റിസർവ് ടീമായിരുന്നു കളിച്ചിരുന്നത്.എന്നാൽ ആദ്യമിനിട്ടു മുതൽ അവസാന മിനുട്ട് വരെ മുംബൈ സിറ്റിക്ക് മേൽ സമഗ്രാധിപത്യമാണ് കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വിദേശ താരങ്ങളായി കൊണ്ട് ലൂണ,പെപ്ര,നോഹ്,ഡ്രിൻസിച്ച് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഗോളടിക്കാൻ ആദ്യം ഒരല്പം ബുദ്ധിമുട്ടിയെങ്കിലും ഗോളടിച്ചു തുടങ്ങിയതോടെ പിന്നീട് ഗോൾമഴ പെയ്യുകയായിരുന്നു.പെപ്ര മത്സരത്തിൽ ഹാട്രിക്ക് പൂർത്തിയാക്കി.

അതിനുശേഷമാണ് നോഹ് സദോയിയുടെ ഹാട്രിക്ക് പിറക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ പൊളിച്ചടുക്കുകയാണ് ഈ മൊറോക്കൻ താരം ചെയ്തിട്ടുള്ളത്. പിന്നീട് ഇഷാൻ പണ്ഡിറ്റയുടെ ഊഴമായിരുന്നു. പകരക്കാരനായി ഇറങ്ങിയ താരം അടുത്തടുത്ത മിനിട്ടുകളിലായി രണ്ട് ഗോളുകൾ നേടുകയായിരുന്നു.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ പോലും നേടാൻ കഴിയാത്ത താരമാണ് ഇഷാൻ.എന്നാൽ ഇത്തവണത്തെ ആദ്യ മത്സരത്തിൽ തന്നെ അതിന്റെ ക്ഷീണം അദ്ദേഹം തീർത്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അങ്ങനെ എല്ലാംകൊണ്ടും ബ്ലാസ്റ്റേഴ്സ് തികഞ്ഞ ഒരു വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മുംബൈ സിറ്റിയെ ചിത്രത്തിൽ കാണാൻ സാധിച്ചിരുന്നില്ല. ഇതോടൊപ്പം തന്നെ ഒരു പിടി റെക്കോർഡുകളും പിറന്നിട്ടുണ്ട്.പുതിയ പരിശീലകൻ മികയേൽ സ്റ്റാറേയുടെ ആദ്യത്തെ മത്സരമായിരുന്നു ഇത്.അതിൽ തന്നെ റെക്കോർഡുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ ആറിൽ കൂടുതൽ ഗോളുകൾ നേടുന്നത്.ആ റെക്കോർഡ് സ്റ്റാറേയാണ് ഇപ്പോൾ കൈപ്പിടിയിൽ ഒതുക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ ചരിത്രപരമായ മറ്റൊരു റെക്കോർഡ് കൂടി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

For first time in club’s history Kerala Blasters scored ‘six’ goals

ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.1899ലെ റെക്കോർഡാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തകർത്തിട്ടുള്ളത്.അന്ന് 8-1 എന്ന സ്കോറിനായിരുന്നു ഹൈലാൻഡ് ലൈറ്റ് ഷിംലയെ പരാജയപ്പെടുത്തിയിരുന്നത്.അന്നത്തെ റെക്കോർഡാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തകർത്തെറിഞ്ഞിട്ടുള്ളത്. ഈ വിജയം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.എല്ലാ താരങ്ങളും മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്.അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരെയും ഒരു മികച്ച വിജയം ബ്ലാസ്റ്റേഴ്സ് നേടും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.