Is Your Kid Have Phone Addiction 1

കുട്ടികൾ മൊബൈൽ ഫോൺ അടിമകളാണോ ; എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കു..!

Is Your Kid Have Phone Addiction? : ഇന്ന് കുട്ടികൾ പോലും മൊബൈൽ ഫോണിന് അടിമകളായി മാറിയിരിക്കുകയാണ്. കളിപ്പാട്ടങ്ങൾക്ക് പകരം മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നവരുണ്ട്. ഇത് കുട്ടികളെ വികാസത്തെയും വളർച്ചയെയും ബാധിക്കുന്നുണ്ട്. കുട്ടികളുടെ ചിന്തകളെയും പ്രവർത്തികളെയും മൊബൈൽ ഫോൺ ദൃശ്യങ്ങൾ സ്വാതീനിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ അടക്കി ഇരുത്തുന്നതിനായി രക്ഷിതാക്കൾ തന്നെ കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്ന പ്രവണതയാണ് കാണുന്നത്. ഇത് അവരിൽ ആസക്തിയുണ്ടാക്കുന്നു.

കുട്ടികളുടെ സ്വഭാവത്തെയും പ്രവർത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ നിന്നും കുട്ടികളെ മോചിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഇത്തരം ശീലങ്ങൾ മാറ്റിയില്ലെങ്കിൽ കുട്ടികളുടെ തലച്ചോറിലെ പ്രവർത്തങ്ങളെ ബാധിക്കും. കുട്ടികളുടെ ചിന്തകളെയും ബാധിക്കും . കുട്ടികൾക്ക് വളർന്നു വരുമ്പോൾ മറ്റുള്ളവരുമായി പെരുമാറാനുള്ള താല്പര്യ കുറവ് പ്രകടമാകും . കുട്ടികളെ എല്ലാം കൊണ്ടും പ്രതികൂലമായി ബാധിക്കും .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Is Your Kid Have Phone Addiction?

കുട്ടികളിൽ കള്ളം പറയാനുള്ള പ്രവണത, വിഷാദം, ഉറക്കമില്ലായ്മ, മറ്റുള്ളവരുമായി ഇടപെടാനുള്ള താല്പര്യക്കുറവ്, ശ്രദ്ധ കുറവ് എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങൾ ഹൈപ്പർ ആക്റ്റീവ് ആകുന്നു. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. അതിനായി കുട്ടികൾ ആവശ്യപെടുമ്പോഴോ അവരെ അടക്കി ഇരുത്തുന്നതിനോ ഫോൺ നൽകാതിരിക്കുക. കുട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക. ഒന്നിച്ചുള്ള സമയം അവരോടൊപ്പം ചിലവഴിക്കുക. കുട്ടികളുടെ മുന്നിൽ വച്ചുള്ള ഫോൺ ഉപയോഗം കുറക്കുക, കുട്ടികളെ വിനോദത്തിൽ ഏർപ്പെടാൻ അനുവദിക്കുക.

പാസ്സിൽ സുഡോക്കോ എന്നിവ പരിശീലിപ്പിക്കുക. കൃത്യമായ ദിനചര്യ കുട്ടികളിൽ ഉണ്ടാക്കുക. ഭക്ഷണം കഴിക്കുമ്പോളും ഉറങ്ങുമ്പോളും ഫോൺ നൽകാതിരിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കഴിയും അല്ലാത്ത പക്ഷം മാനസികാരോഗ്യ വിദഗ് ധന്റെ സഹായം തേടേണ്ടി വരും. മാതാപിതാക്കൾ തന്നെ മുന്നിട്ടിറങ്ങി ഇത്തരം പ്രവണതകളെ തടയിടണം.