Job Opportunities In Kerala

അങ്കണവാടി ഹെൽപർ, അധ്യാപകർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അവസരങ്ങൾ അനവധി ഉടൻ അപേക്ഷിക്കാം..!

Job Opportunities In Kerala: ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം

നേമം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. അപേക്ഷ ഓഗസ്‌റ്റ് 18നകം നേമം ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം. മലയിൻകീഴ് പഞ്ചായത്തിലെ സ്‌ഥിര താമസക്കാർക്ക് അപേക്ഷിക്കാം. 0471-2280689. ഗവ. ആർട്സ് കോളജിൽ ബോട്ടണി വിഷയത്തിൽ ഒരു ഗെസ്‌റ്റ് അധ്യാപക ഒഴിവ്. ഓഗസ്റ്റ് 7നു 11ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്‌റ്റർ ചെയ്ത‌ിട്ടുള്ള, യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതക്കാർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Job Opportunities In Kerala

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഓഗസ്റ്റ് 23 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.erckerala.org. നൂറനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപർ തസ്‌തികയിലെ എൻസിഎ ഒഴിവിൽ നിയമനം. പഞ്ചായത്തിൽ സ്‌ഥിരതാമസമുള്ള പിന്നാക്ക സമുദായത്തിൽപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 18-46. അപേക്ഷകർ പത്താം ക്ലാസ് പാസാകാത്ത, എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷ ഓഗസ്‌റ്റ് 17 നകം ലഭിക്കണം. 0479- 2382583.

മുളന്തുരുത്തി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്‌ടർ ഇൻ ഹ്യുമാനിറ്റിസ് ആൻഡ് ലാംഗ്വിജസ് അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്‌റ്റ് 7 0 100. 94000 06476. പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദു‌ൽ ജലീൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അസിസ്‌റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 5ന് 10ന്. 0484-2444886. mgajascollege@gmail.com. നെടുമ്പാശേരി കപ്രശേരി ഗവ. യുപി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്‌റ്റ് 5 നു 11ന്. 94961 59614. കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രഫഷനൽ കാറ്റഗറി ഒന്ന്, രണ്ട് തസ്തികകളിൽ ഒഴിവ്. ഗൂഗിൾ ഫോം വഴി ഓഗസ്‌റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.cmfri.org.in