featured 12 min

വയനാടിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു സിനിമാലോകവും ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവെച്ചു!!

movies releasing postponed: ആഗസ്റ്റ് രണ്ടിന് തീയറ്ററുകളിൽ എത്താനിരുന്ന സിനിമകളുടെയെല്ലാം റിലീസിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മഞ്ജു വാര്യർ പ്രധാന കഥാപാത്രം ആയി എത്തുന്ന ഫൂട്ടേജിന്റെയും ആസിഫലി നായകനാകുന്ന അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിവെച്ചിരിക്കുന്നത്.വയനാട്ടിലെ ദുരന്ത പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നത്.നിർമ്മാതാവ് ആഷിക് ഉസ്മാൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

വയനാട് ദുരന്തത്തിൽ ചിന്തിക്കാൻ ആവാത്ത നഷ്ടം സംഭവിച്ചവർക്കൊപ്പം ഹൃദയം കൊണ്ട് നിൽക്കുകയാണ് നമ്മൾ.വലിയ ദുഃഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതം ഏൽപ്പിച്ചവർക്ക് ഒപ്പമാണ് നാം.നമ്മളെയൊക്കെയും ഇത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബാധിച്ചിട്ടുണ്ട്.അതിനാൽ സിനിമയുടെ റിലീസിംഗ് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ആഷിക് ഉസ്മാൻ പറഞ്ഞു. നഹാസ് നാസറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അഡിയോസ് അമിഗോ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 11 min

ആസിഫ് അലി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂഡും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന സഹിച്ചു ശ്രീധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫൂട്ടേജ് സിനിമയുടെ റിലീസിംഗും ആഗസ്റ്റ് രണ്ടിനായിരുന്നു നിശ്ചയിച്ചിരുന്നത്.

movies releasing postponed

ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പോസ്റ്റ് ചെയ്യാൻ ആയിരുന്നു നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ വയനാടിന്റെ ദുഃഖ ഫലമായി വൈകിട്ട് അഞ്ചുമണിക്ക് നിശ്ചയിച്ചിരുന്ന സിനിമ അപ്ഡേറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും നിർമ്മാതാവ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

Read also: നിങ്ങളും മെർച്ചന്റ് നേവിയിലെ ജോലി സ്വപ്നം കാണുന്നവരാണോ..? ഇതാ തമാശകളിൽ നിന്ന് അല്പം വ്യത്യാസമായ വ്ലോഗ്ഗുമായി മാളവികയും തേജസും..!