Suresh Kamachi About Young actress Abarnithi

തമിഴ് യുവനടി അപർനദിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാച്ചി…!

Suresh Kamachi About Young actress Abarnithi: ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും എഴുത്തുകാരനുമായ സുരേഷ് കാമച്ചിയുടെ തമിഴ് ചിത്രങ്ങൾക്ക് ആരാധകർ എറെയാണ്. അദ്ദേഹം പ്രധാനമായും തമിഴ് സിനിമാ ഇൻഡസ്ടറിയിലാണ് പ്രവർത്തിക്കുന്നത്. സിലംബരശൻ അഭിനയിച്ചുമാനാട് എന്നനൂറുകോടി ക്ലബ്‌ അടിച്ച ചിത്രത്തിനു ശേഷം തമിഴിലെ അറിയപ്പെടുന്ന നിർമാതാക്കളിൽ ഒരാളായി മാറാൻ അദ്ദേഹതിന് എളുപ്പം സാധിച്ചു.

എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ “നരകപോർ ” എന്ന സിനിമയുടെ ഭാഗമായി നടന്ന വാർത്തസമ്മേളനചടങ്ങിൽ വെച്ച് യുവനടിയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. “നരകപ്പോർ” എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിക്ക് വരുന്നതിന് നടി അധികമായി ആവശ്യപെട്ടത് മൂന്നുലക്ഷം രൂപയാണെന്ന് സുരേഷ് കാമാച്ചി വെളിപ്പെടുത്തി മാത്രമല്ല പ്രചാരണപരിപാടിയിൽ തന്റെയടുത്ത് ആര് ഇരിക്കുമെന്നത് താൻ തീരുമാനിക്കുമെന്ന് നടി നിബന്ധനവെച്ചതായും അദ്ദേഹം തുറന്നടിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Suresh Kamachi About Young actress Abarnithi

സിനിമയുടെ വാർത്തചടങ്ങിൽ യുവനടിയുടെ അഭാവം ചൂണ്ടികാണിച്ചു കൊണ്ടാണ് കാമ്മച്ചി ഇത്തരത്തിൽ നടിയ്ക്കെതിരെ ആരോപണം നടത്തിയത്.നടി ഇങ്ങനെ ഒരു പ്രസ്താവന പറഞ്ഞപ്പോൾ തന്നെ നടിയെ വിളിച് സിനിമയുടെ അവസ്ഥ വളരെ മോശമാണെന്നും സിനിമ പുറത്തിറക്കുന്നതിലെ കഷ്ടപ്പാടും അവരെ അറിയിച്ചു കൂടാതെ അപർനദി പ്രമോഷനുവന്നില്ലെങ്കിൽ അത് ദോഷകരമായി ബാധിക്കുമെന്നും താരത്തിനെ അറിയിച്ചിരുന്നു. എന്നിട്ട്കൂടെ നടിയുടെ ഇത്തരം മനോഭാവത്തെയാണ് കാമച്ചി സാമൂഹ്യമാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. താരങ്ങൾക് ഇപ്പോൾ പ്രമോഷന് വിളിച്ചാൽ വേണ്ടത് പൈസ മാത്രമാണെന്നും, ഇരട്ടി തുക കൊടുത്തില്ലെങ്കിൽ ഇത്പോലെയാണ് പ്രതികരണം എന്നും കമ്മച്ചി പറഞ്ഞു.

സ്റ്റേജിൽ ആരുടെ കൂടെ ഇരിക്കണമെന്നത് അവർ തീരുമാനിക്കും, സ്റ്റേജിൽ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം, തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം കൂടെഇരിക്കേണ്ടത് എന്നൊക്കെഉള്ള നിബന്ധനകളും താരം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ,നടികർ സംഘത്തിൽ നടിക്കെതിരെ പരാതികൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അപർനദി തിരിച്ചുവിളിച്ചു. ‘സർ തെറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ ഒക്കെ സംസാരിച്ചതെന്നു പറഞ്ഞു നടി ക്ഷമാപണം നടത്തിയിരുന്നു. നടിയോട് വിനയപൂർവ്വം തന്നെ സംസാരിച്ചെങ്കിലും തമിഴ് സിനിമയ്ക്കു ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ലെന്നും കാമച്ചി വ്യക്തമാക്കി.