upcoming cars suvs launching soon

ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..!

upcoming cars suvs launching soon: ഓഗസ്റ്റ് മുതൽ പുതിയ കാറുകളും എസ് യു വി കളും ഇന്ത്യൻ കാറുകളുടെ വിപണിയിലെത്തും.കുപെ എസ് യു വി എന്ന പുതിയ കാർ വിഭാഗവും ഇന്ത്യയിൽ വിപണിയിലെക്കെത്തും. നിസ്സാൻ എക്സ് ട്രെയിൽ നേരത്തെ വിപണിയിൽ എത്തിയിരുന്നു. എക്സ്ട്രാലിന്റെ പൂർണ്ണമായും നിർമ്മാണം കഴിഞ്ഞ യൂണിറ്റാണ് വിപണിയിലെത്തുന്നത്. 49.92 ലക്ഷം രൂപയാണ് ഇതിന്റെ വില. ജൂലൈ 26 മുതൽ തന്നെ ഒരു ലക്ഷം രൂപയ്ക്ക് എക്സ് ട്രെയിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു.

അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്നത് ടാറ്റ കർവ്വാണ്. 2022ൽ ഇതിന്റെ വിശദവിവരങ്ങൾ പുറത്ത് വിട്ടിരുന്നു. വലിയ ടച്ച് സ്ക്രീനുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകളും പനോരമിക്ക് സൺ റൂഫ് 360 ഡിഗ്രി ക്യാമറകളും ഇതിന്റെ സവിശേഷതകളായി ടാറ്റാ അവതരിപ്പിച്ചിട്ടുണ്ട്.12 മുതൽ 1 8 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ടാറ്റ കർവ് ഇവിയും ടാറ്റ മോട്ടോഴ്സ് വിപണിയിൽ എത്തിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

upcoming cars suvs launching soon

ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സിന്റെ അഞ്ചാമത്തെ ഇവിയാണ് ടാറ്റ കർവ്. ഓഗസ്റ്റ് 7ന് ടാറ്റാ കർവ് പുറത്തിറക്കും.20 ലക്ഷം രൂപയാണ് ഇതിന്റെ വില. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സി 43 കൂപെ എസ് യു വിയേയും ഓഗസ്റ്റ് എട്ടിന് പുറത്തിറക്കും.1.10 മുതൽ 1.20 കോടി വരെയാണ് വില വരുന്നത്. അഞ്ചു കോടി രൂപ വിലയിൽ ലംബോർഗിനിയും ഇന്ത്യയിൽ വിപണിയിലേക്ക് എത്തിക്കുന്നു.8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും ഇതിന്റെ സവിശേഷതകളായി പറയുന്നു. മഹീന്ദ്രയുടെ ഥാർ റോക്ക്സും വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. 10.25 ഇഞ്ചി ടച്ച് സ്ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

360 ഡിഗ്രി ക്യാമറയും ഇതിൽ അവതരിപ്പിക്കുന്നു.15 മുതൽ 22 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില വരുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുന്ന മറ്റൊന്നാണ് ബസാൾട്ട്.സ്ട്രോണിന്റെ അഞ്ചാമത്തെ മോഡൽ ആണ് ഇന്ത്യയിൽ ഇത്. ഇതിന്റെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെയും പുറത്ത് വിട്ടിട്ടുള്ളത്.12-15 ലക്ഷം ആണ് ഇതിന്റെ വില വരുന്നത്. ഓഗസ്റ്റ് അവസാനത്തോടെ എംജി ഇ വിയും പുറത്തെത്തിക്കും.ഈ മോഡല്‍ വൂളിങ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് വകഭേദമാണ്.10 മുതൽ 15 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില വരുന്നത്.