featured 6 min 1

‘മൂന്ന് പതിറ്റാണ്ട് കരിയറിൽ ചെയ്ത കഠിനാധ്വാനം തുടരും. വിമർശനങ്ങൾക്ക് മറുപടിയുമായി ” – അക്ഷയ് കുമാർ !!

akshya kumar speaks about his flop movies: ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥിരാജ്, രാം സേതു, സെൽഫി, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങി സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാർ ചിത്രങ്ങളും ബോക്സ്‌ ഓഫീസിൽ പരാജയമായിരുന്നു. ഇതിനിടിയിൽ അമിത് റായ് രചനയും സംവിധാനവും ചെയ്‌ത ഒ എം ജി – ഓ മൈ ഗോഡ് 2 എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും വിജയമാവുകയും ചെയ്തു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്‌ത സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായ സർഫിറായാണ് ഏറ്റവുമൊടുവിൽ തിയറ്ററിലെത്തിയ അക്ഷയ് കുമാർ ചിത്രം.

എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള ചിത്രം തമിഴിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്‌തകത്തെ ആധാരമാക്കി ശാലിനി ഉഷ നായരും സുധ കൊങ്കരയുണ്ടായിരുന്നു തിരക്കഥ രചിച്ചത്. ഹിന്ദി റീമേക്ക് സംവിധാനം ചെയ്‌തത്‌. സുധ കൊങ്കര തന്നെയാണ്. ജൂലൈ 12 ന് റിലീസ് ചെയ്ത ഈ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. റിലീസ് ദിനത്തിൽ 2 കോടി 40 ലക്ഷം രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. അക്ഷയ് കുമാറിൻ്റെ 15 വർഷത്തെ കരിയറിലെ ഏറ്റവും മോശം തുടക്കവും ഇതായിരുന്നു. പ്രീബുക്കിങിൽ അടക്കം സിനിമയ്ക്ക് ചലനം ഉണ്ടാക്കാൻ സാധിച്ചില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 3 min

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സൂരറൈ പ്രോട്രു ഗംഭീര ഹിറ്റായി മാറിയിരുന്നു. സർഫിറാ പരാജയപ്പെടാൻ കാരണം അതാവാം. സിനിമകളുടെ പരാജയത്തിന്റെ പേരിൽ തനിക്ക് കേൾക്കേണ്ടി വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം അക്ഷയ്കുമാർ രംഗത്ത് വന്നു. ചില സിനിമകൾ പരാജയപ്പെട്ടതിന്റെ പേരിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അസംബന്ധമാണെന്ന് താരം പറഞ്ഞു. ‘മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ എനിക്ക് വിഷമമില്ല. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ചെയ്‌തതുപോലെയുള്ള കഠിനാധ്വാനം തുടരുകയും ചെയ്യും.’ താരം കൂട്ടിച്ചേർത്തു. ‘ഖേൽ ഖേൽ മേയുടെ’ ട്രെയിലർ ലോഞ്ചിൽ വിവിധ മാധ്യമങ്ങളോടാണ് താരം മനസ് തുറന്നത്.

akshya kumar speaks about his flop movies

എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണെന്നും പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും താരം വ്യക്തമാക്കി. ‘എൻ്റെ നാലോ അഞ്ചോ സിനിമകൾ വിജയിച്ചിട്ടില്ല. സിനിമകൾ പരാജയപ്പെടുമ്പോൾ ചിലർ മെസ്സേജ് വഴി ബന്ധപ്പെടും. ഞാൻ മരിച്ച് കഴിഞ്ഞ ശേഷം അയക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നാറുള്ളത്. ഒരു മാധ്യമ പ്രവർത്തകൻ ‘അക്ഷയ് കുമാർ തിരിച്ചുവരും’ എന്ന് വരെ എഴുതിയിരുന്നു. ഞാൻ അതിന് എവിടെയാണ് പോയത് എന്ന് അദ്ദേഹത്തെ വിളിച്ച് ഞാൻ ചോദിച്ചു.’ അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. മഹേഷ്‌ മഞ്ചരേക്കർ സംവിധാനം ചെയ്യുന്ന മറാത്തി ചിത്രം വേദാത് മാറത്തെ വീർ ഡൗദ്ലെ സാത് ആണ് ഇനി പുറത്തിറങ്ങാനുള്ള അക്ഷയ് കുമാർ ചിത്രം. പീരീഡ് – ഡ്രാമ ചിത്രത്തിൽ ഛത്രപതി ശിവജിയുടെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്.

Read also: ചെറിയ പ്രായത്തിൽ സ്വപ്‌നങ്ങൾ കീഴടക്കി താരപുത്രൻ; ആര്യൻ ഖാൻ സ്വന്തമാക്കിയ 37 കോടി രൂപയുടെ വീട് കണ്ടോ..?