Björn Wesström Instagram Post

ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിജയിച്ചു,സന്തോഷം പങ്കിട്ട് ബിയോൺ വെസ്ട്രോം!

Björn Wesström Instagram Post: ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഒരു റെക്കോർഡ് വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയത്.എല്ലാ താരങ്ങളും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടുകൂടിയാണ് എട്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞത്.അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് നോഹ് സദോയി പൊളിച്ചടുക്കുകയായിരുന്നു.

കൂടാതെ സൂപ്പർ സ്ട്രൈക്കർ ക്വാമെ പെപ്രയും ഹാട്രിക്ക് നേടിയിട്ടുണ്ട്.ഇതിനൊക്കെ പുറമേ ഇഷാൻ പണ്ഡിറ്റയും തന്റെ ഗോൾ ക്ഷാമത്തിന് അറുതി വരുത്തി.രണ്ട് ഗോളുകളാണ് അദ്ദേഹം മത്സരത്തിൽ നേടിയത്.ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പട്ടിക പൂർത്തിയായത്.രണ്ട് റെക്കോർഡുകൾ ഇതുവഴി ക്ലബ്ബ് സ്വന്തമാക്കുകയും ചെയ്തു.ഡ്യൂറൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ഇതുവഴി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ മികയേൽ സ്റ്റാറേക്കും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും കൂടി ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടതുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ടീമിനെ കൂടുതൽ അഗ്രസീവായി മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.നിലവിൽ സ്റ്റാറെയെ സഹായിക്കുന്ന അസിസ്റ്റന്റ് പരിശീലകൻ ബിയോൺ വെസ്ട്രോമാണ്.ഈ റെക്കോർഡ് വിജയത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ ഒരു മെസ്സേജ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതുകയും ചെയ്തിട്ടുണ്ട്.അത് ഇങ്ങനെയാണ്. ‘വിജയത്തിന്റെ കാര്യത്തിൽ ടൂർണമെന്റിൽ ഒരു പുതിയ റെക്കോർഡ് കുറിച്ച ടീമിന് ഞാൻ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരെയും ഞാൻ പ്രശംസിക്കുന്നു.ഈ മത്സരം ഏറ്റവും മികച്ച രൂപത്തിലേക്ക് മാറ്റിയെടുത്ത താരങ്ങളെയും പരിശീലകരെയും ഞാൻ അഭിനന്ദിക്കുന്നു.

Björn Wesström Instagram Post

ഞങ്ങളുടെ ജോലി ഇനിയും ഞങ്ങൾ തുടരും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ കുറിച്ചിരിക്കുന്നത്. ഇനി അടുത്ത മത്സരത്തിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4 മണിക്കാണ് ഈ മത്സരം നടക്കുക.ആദ്യ മത്സരത്തിൽ വിജയിക്കാൻ പഞ്ചാബിനും കഴിഞ്ഞിരുന്നു.കഴിഞ്ഞ മത്സരത്തിലേതുപോലെ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.പക്ഷേ വിജയം നേടാൻ ക്ലബ്ബിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.