Diya Krishna Abou Thaali Purchase

അശ്വിന് അത് ഇഷ്ടമല്ലെങ്കിലും അമ്മ കൊടുക്കുന്നത് കൊണ്ട് സ്വീകരിക്കുന്നു; താലി വാങ്ങിയതിനെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോൾ..!

Diya Krishna Abou Thaali Purchase: വരുന്ന സെപ്റ്റംബറിൽ നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷണ വിവാഹിതയാവാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു പിന്തുണ സ്വന്തമാക്കിയിട്ടുള്ള ദിയ തന്നെയാണ് വരനെ കണ്ടെത്തുന്നത്. അശ്വിന്‍ ഗണേശ് എന്ന യുവാവുമായിട്ടുള്ള പ്രണയവും തുടർന്ന് വിവാഹത്തിലേക്ക് എത്തി ചേർന്നതിനെ കുറിച്ചുമൊക്കെ താരപുത്രി വെളിപ്പെടുത്തുകയും ചെയ്തു. പ്രണയവിവാഹമാണെങ്കിലും വീട്ടുകാരുടെ പൂര്‍ണപിന്തുണ ലഭിച്ചതായി താരം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന വിവാഹത്തിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കത്തിലാണ് ദിയയിപ്പോള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ ദിയ കാണിച്ച് കൊണ്ടിരിക്കുന്നത്. അശ്വിന്റെ വീട്ടുകാര്‍ തനിക്കായി തരുന്ന സമ്മാനവും അതുപോലെ തന്നെ തിരിച്ച് തന്റെ വീട്ടുകാര്‍ അശ്വിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന മാലയും വാങ്ങിക്കാൻ പോയതിനെ പറ്റിയാണ് ദിയ പറഞ്ഞത്. അശ്വിന്റെ വീട്ടുകാര്‍ തനിക്കായി തരുന്ന സമ്മാനവും നേരെ തിരിച്ച് തന്റെ വീട്ടുകാര്‍ അര്‍ജുന് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണവും വാങ്ങിക്കാം എന്ന തീരുമാനത്തിലാണ് പോകുന്നത്. ദിയയുടെ അമ്മയും ചേച്ചി അഹാന കൃഷ്ണയുമായിരുന്നു ജ്വല്ലറിയിലേക്ക് എത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അശ്വിനൊപ്പം അമ്മയാണ് വന്നത്. താലിമാലയോടൊപ്പം ചരടിൽ കോർത്തിടുന്ന ശിവനും പാർവതിയുമുള്ള ലോക്കറ്റും മറ്റുമൊക്കെയാണ് ദിയ എടുത്തത്. മരുമകന് സിന്ധു കൃഷ്ണ‌ സമ്മാനിക്കാൻ ഉദ്ദേശിക്കുന്ന സ്വർണമാലയും ഇതിനൊപ്പം കാണിച്ചിരുന്നു. ഈ വീഡിയോയുടെ താഴെ വിവാഹത്തിന് ആശംസ അറിയിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്. ‘ദിയയുടെ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷമാണ് തോന്നുന്നത്. വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി. മാത്രമല്ല ഒരു സഹോദരിയുടെ എല്ലാ എക്സൈറ്റ്മെന്റും അഹാനയുടെ മുഖത്തും ഉണ്ടായിരുന്നു. ശരിക്കും അഹാനയുടെ വിവാഹത്തിന് ദിയ നിൽക്കേണ്ടത് എങ്ങനെയാണോ അതുപോലെയാണ് അഹാന ഇപ്പോൾ അനിയത്തിയ്ക്ക് വേണ്ടി നിൽക്കുന്നത്.

Diya Krishna Abou Thaali Purchase

ദിയയെ പോലെ നല്ലൊരു മോനാണ് അശ്വിൻ. ഐശ്വര്യമുള്ള കുട്ടി. ദിയയെ മനസിലാക്കാനും അവളുടെ ഇഷ്ട്‌ടത്തിന് അനുസരിച്ച് ജീവിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. രണ്ടു പേരും നല്ല ചേർച്ച ഉണ്ട്. എന്നും നല്ലൊരു കൂട്ടുകാരായ ഭർത്താവായി ഇരിക്കട്ടെ. പിന്നെ മറ്റുള്ളവരെ പരിഗണിക്കുന്നത് പോലെ ദിയ സ്വന്തം അമ്മയെ കൂടി പരിഗണിക്കണമെന്നാണ് ഒരാൾ നിർദ്ദേശിച്ചിരിക്കുന്നത്. മറ്റുള്ള മക്കളെക്കാളും ദിയയിൽ നിന്നുള്ള സ്നേഹവും പരിഗണനയും സിന്ധു ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് കൊടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. എന്തായാലും നല്ലൊരു കുടുംബ ജീവിതം ആശംസിക്കുയാണെന്നുമാണ് ആരാധകർ പറയുന്നത്.