featured 5 min

ഊണിനു കൂട്ടാൻ ഉണ്ടാക്കാം ഒരു അടിപൊളി നേന്ത്രക്കായ കറി. നല്ല രുചിയാണ്!!

easy vazhakka curry for lunch: നിമിഷ നേരം കൊണ്ട് വളരെ ടേസ്റ്റിയായി ഉച്ച ഊണിനു ഒരു കറി റെഡിയാക്കി എടക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വാഴക്ക – 1 എണ്ണം
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഇഞ്ചി – ചെറിയ കഷ്ണം
  • സവാള – 1 എണ്ണം
  • പച്ച മുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  • മുളക് പൊടി – 1/4 ടീ സ്പൂൺ
  • തക്കാളി – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • തൈര് – 1 കപ്പ്
  • കടുക്
  • ഉലുവ – 1/2 ടീ സ്പൂൺ
  • ചെറിയുള്ളി – 5 എണ്ണം
  • വറ്റൽ മുളക്

ആദ്യം തന്നെ പച്ച വാഴക്ക കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അറിഞ്ഞു വെള്ളമൊഴിച്ച് മാറ്റിവെക്കുക. അടുപ്പിൽ ഒരു മൺചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പച്ചമുളക് സവാള ചെറുതായി അരിഞ്ഞത് വെളുത്തുള്ളിയും ഇഞ്ചി എന്നിവ ഇട്ട് ഒന്ന് വയറ്റിൽ കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കൊടുക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പച്ചവാഴക്കയും ഇട്ട് നന്നായി അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് കൊണ്ട് തന്നെ വാഴക്ക വെന്തുകിട്ടും. ഇത് ചെറുതായി ഒന്ന് തവി കൊണ്ട് ഉടച്ചശേഷം ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. തൈര് ചേർക്കുമ്പോൾ കറി ഒന്ന് ചൂടാറിയ ശേഷം തൈര് ചേർത്ത് കൊടുക്കുക ഉടനെ തന്നെ ചേർത്തിട്ടുണ്ടെങ്കിൽ പിരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

easy vazhakka curry for lunch

ഇനി ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണയോ ഒഴിച്ച് കടുകും ഉളിവയും ഇട്ടു കൊടുത്ത് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞത് വറ്റൽ മുളക് നന്നായി മൂപ്പിക്കുക അവസാനം കുറച്ച് വേപ്പില കൂടിയിട്ട് ഇത് കറിയിലേക്ക് ഒഴിച്ചുകൊടുത്തു ഇളക്കുക.

Read also: ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!!