featured 9 min 1

ദിവസങ്ങൾക്കു ശേഷം സ്വർണ്ണ വിലയിൽ കുറവ്. ഇന്ന് കുറഞ്ഞത് എത്രയെന്നു അറിയുമോ?

gold price goes down: സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് ഇന്ന് 80രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു.51,760 ആണ് ഇന്നത്തെ നിരക്ക്. ഇതോടെ ഗ്രാമിന് 6,470 രൂപയിലും പവന് 51,760 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 51,840 രൂപ നിരക്കിലായിരുന്നു. കേന്ദ്ര ബജറ്റിനുശേഷം കുത്തനെ സ്വർണ്ണ വില ഇടിഞ്ഞിരുന്നു.

കേന്ദ്ര സർക്കാർ സ്വർണ്ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവില കുറയാൻ കാരണമായത്.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില ഉയരുന്നതായി കണ്ടിരുന്നു. കഴിഞ്ഞ മാസം ജൂലായ് 17 നാണു സ്വർണവില ഏറ്റവും ഉയരത്തിൽ എത്തിയത്. രാജ്യാന്തര വിപണിയിലെ വിലയിലെ വ്യത്യാസമാണ് സംസ്ഥാനത്തെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!!