Indian Oil Corporation Job Opportunities

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 467 ഒഴിവുകൾ ; ഓഗസ്റ്റ് അവസാനം വരെ അപേക്ഷകൾ സമർപ്പിക്കാം..!

Indian Oil Corporation Job Opportunities: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിലെ അസം, ബിഹാർ, ഗുജറാത്ത്, ബംഗാൾ, യുപി, ഹരിയാന, ഒഡീഷ, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഡൽഹി, ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റിഫൈനറീസ്, പൈപ്ലൈൻ ഡിവിഷനുകളിൽ നോൺ എക്സിക്യൂട്ടീവ് തസ്ത‌ികകളിലായി 467 ഒഴിവുണ്ട്.അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 21 വരെ സമർപ്പിക്കാം.

. ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ് (പ്രൊഡക്‌ഷൻ): കെമിക്കൽ എൻജി./ പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി മാത്‌സ്/ഫിസിക്‌സ്/ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി; ഒരു വർഷ പരിചയം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (പി ആൻഡ് യു): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസും ഫിറ്റർ ട്രേഡിൽ ഐടിഐയും അല്ലെങ്കിൽ ബിഎസ്‌സി മാത്സ്/ ഫിസിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി; രണ്ടാം ക്ലാസ് ബോയ്ലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബോയ്ലർ അറ്റൻഡന്റ് ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റ‌ന്റ്- ഇലക്ട്രിക്കൽ/ ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ; ഒരു വർഷ പരിചയം.
  • ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ്- മെക്കാനിക്കൽ/ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസും ഫിറ്റർ ട്രേഡിൽ ഐടിഐയും; ഒരു വർഷ പരിചയം.
  • ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്- ഇൻസ്ട്രുമെന്റേഷൻ/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ; ഒരു വർഷ പരിചയം.

. ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്: ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി/ മാത്; ഒരു വർഷ പരിചയം.

. ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്-ഫയർ ആൻഡ് സേഫ്റ്റി പത്താം ക്ലാസ്, സബ് ഓഫിസേഴ്സ് കോഴ്സ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്; ഒരു വർഷ പരിചയം (ശാരീരിക യോഗ്യതകൾ: ഉയരം 165 സെ.മീ., നെഞ്ചളവ്-81 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-86 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6).

എൻജിനീയറിങ് അസിസ്റ്റന്റ്- ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ.

. എൻജിനീയറിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ): മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ.

. എൻജിനീയറിങ് അസിസ്റ്റന്റ് (ടി ആൻഡ് ഐ): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക‌് എൻജിനീയറിങ് ഡിപ്ലോമ.

ടെക്നിക്കൽ അറ്റൻഡന്റ്: പത്താംക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയവും (ട്രേഡുകൾക്കു സൈറ്റ് കാണുക). പ്രായം: 18-26. അർഹർക്ക് ഇളവ്. ശമ്പളം: 25,000-1,05,000 (ടെക്നിക്കൽ അറ്റൻഡന്റ്: 23,000-78,000). ഫീസ്: 300. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ്‌ സർവീസ് എന്നിവർക്കു ഫീസില്ല. www.iocl.com