Kala Master About Bhanupriya

താരനർത്തകി ഭാനുപ്രിയയ്ക്ക് മാസ്റ്ററായി വർക്ക്‌ ചെയ്യുമ്പോൾ അല്പം പേടിയാണ് തോന്നിയത്; കാരണം വെളിപ്പെടുത്തി കലാ മാസ്റ്റർ..!

Kala Master About Bhanupriya: തെന്നിന്ത്യൻ നടിയും നർത്തകിയുമായ ഭാനുപ്രിയ 1992ൽ റിലീസായ മോഹൻലാൽ ചിത്രമായ രാജശില്പി എന്ന മലയാള ചിത്രത്തിൽ നായികയായാണ് മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. ശേഷം 1996 അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും ഭാനുപ്രിയ അരങ്ങ് തകർത്തു. തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലും താരം തന്റെ മികവുറ്റ അഭിനയം കാഴ്ചവെച്ചു.

ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള വ്യക്തിയായ ഭാനുപ്രിയ തന്റെ പ്രശസ്ത സിനിമകളിൽ എല്ലാം തന്നെ ഡാൻസിനെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ചെയ്തിരുന്നത്. അഭിനയരംഗത്ത് മാത്രമല്ല നൃത്തരംഗത്തും പകരക്കാരില്ലാത്ത നർത്തകിയെ കുറിച്, ഇന്ത്യയിലെ പ്രശസ്ത കൊറിയോഗ്രാഫറിൽ ഒരാളായ കലാ മാസ്റ്റർ അടുത്തിടെ പറഞ്ഞ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായി. ഭാനുപ്രിയ മുൻനിര നായികയായിരിക്കുമ്പോൾ ഞാൻ രഘു മാസ്റ്ററുടെ അസിസ്റ്റന്റാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kala Master About Bhanupriya

അവരെ കൊറിയോ​ഗ്രാഫ് ചെയ്യുമ്പോൾ അസിന്റന്റുമാർ അവരുടെ നൂറ് ശതമാനം നൽകണം. കാരണം അവർ നൂറ് ശതമാനം നൽകുന്നവരാണ്. ശ്രീദേവിയും ഭാനുപ്രിയയും ഡാൻസ് ചെയ്യുമ്പോൾ അവരുടെ ഒപ്പം അസിസ്റ്റന്റ്സിന് ഡാൻസ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ എത്ര ഡാൻസ് ചെയ്താലും ഭാനുപ്രിയ അതിന്റെ മുകളിൽ ഡാൻസ് ചെയ്യുമ്പോൾ എനിക്കൊരു ഭയം തോന്നാറുമുണ്ട്. പുതിയതായി നിർമിക്കുന്ന “അഴകൻ”എന്ന സിനിമയിലാണ് ഭാനുപ്രിയയ്ക്കു മാസ്റ്ററായി വർക്ക്‌ ചെയ്യാൻ അവസരം ലഭിച്ചത് സന്തോഷത്തേക്കാൾ പേടിയും വെപ്പ്രാളവുമാണ് അനുപവിക്കേണ്ടി വന്നത്, കാരണം അത്രയും വലിയ നർത്തകിയുടെ മാസ്റ്ററായാണ് വർക്ക്‌ ചെയ്യേണ്ടത് എന്ന ബോധ്യം തനിക്കുണ്ടായിരുന്നു. നിർദ്ദേശവുമായി ബാലചന്ദർ സർ വിളിച്ച് ഡയലോഗ്സ് തന്നു.

ആ ഡയലോ​ഗിൽ ഡാൻസ് കംപോസിംഗ് ഭാനുപ്രിയയായതിനാൽ അല്പം പേടിയനുഭവിക്കേണ്ടിവന്നെന്നും ബാലചന്ദർ സർ തന്ന ധൈര്യത്തിലാണ് വർക്ക്‌ ഏറ്റെടുത്തതെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.ഭാനുപ്രിയ ഇപ്പോൾ സിനിമകളിൽ സജീവമല്ല അതിനെക്കുറിച് സഹോദരി പറഞ്ഞതിങ്ങനെ, രണ്ട് മൂന്ന് സിനിമകൾ അടുത്തിടെ ചെയ്തു. എന്നാൽ ചേച്ചിയോട് പറഞ്ഞത് പോലെയുള്ള കഥാപാത്രങ്ങളല്ല ചെയ്യേണ്ടി വന്നത്. അതിനാലാണ് ചേച്ചി സിനിമകൾ ഇപ്പോൾ ചെയ്യാത്തതെന്നും സഹോദരി പറഞ്ഞു.