featured min

വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!!

rava vada recipe for tea: ബാക്കി വന്ന ചോറ് വെച്ച് നമുക്ക് കറുമുറ ഇരിക്കുന്ന ഒരു അടിപൊളി വട ഉണ്ടാക്കാൻ സാധിക്കും. ഈ വട ഉണ്ടാകാൻ ഉഴുന്നു വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ട ആവശ്യം വരുന്നില്ല. ബാക്കി വന്ന ചോറ് കൊണ്ട് വട ഉണ്ടാക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചോറ് – 2 കപ്പ്
  • റവ – 1 ടേബിൾ സ്പൂൺ
  • അരി പൊടി – 3 ടേബിൾ സ്പൂൺ
  • സവാള – 2 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ച മുളക്
  • വേപ്പില
  • കുരുമുളക് പൊടി – 1 നുള്ള്
  • ഉപ്പ് – ആവശ്യത്തിന്

ചമ്മന്തി

  • തേങ്ങ ചിരകിയത്
  • പച്ച മുളക്
  • ചെറിയുള്ളി
  • വേപ്പില
  • ഉപ്പ്
  • പുളി വെള്ളം

ഒരു മിക്സിയുടെ ജാറിലേക് ചോറിട്ടുകൊടുത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ചോറ് ഒരു ബൗളിലേക്ക് മാറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇഞ്ചി വേപ്പില പച്ചമുളക് എന്നിവയിട്ടു കൊടുക്കുക. ഇതിലേക്കു റവയും അരിപൊടിയും ഇട്ട് കൊടുക്കുക. ആവശ്യത്തിന് കുരുമുളകും ഉപ്പും കൂടിയിട്ട് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ അടച്ചു വെക്കാം.

rava vada recipe for tea

ചമ്മന്തി ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ചെറിയ ഉള്ളി ആവശ്യത്തിന് ഉപ്പ് പുളി വെള്ളം എന്നിവയിട്ട് ഒന്ന് അടിച്ചെടുക്കുക. അവസാനം ഇതിലേക്ക് കുറച്ചു പച്ചമുളകും വേപ്പിലയും കൂടിയിട്ട് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. ഇപ്രകാരം ചെയ്താൽ തേങ്ങാ ചമ്മന്തി തയ്യാർ. വട പൊരിക്കാനായി അടുപ്പിൽ ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന വടയുടെ മാവ് കുറച്ചെടുത്ത് കയ്യിലേക്ക് വെച്ച് നടുവിൽ ഒരു ദ്വാരം ഉണ്ടാക്കി എണ്ണയിലേക്ക് ഇട്ട് രണ്ട് സൈഡും മൊരിയിച്ച് എടുക്കുക.

Read also: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!!