featured 5 min 1

വയനാടിനായി കൈകോർത്തു കേരളം. മികച്ച രീതിയിൽ പുനരധിവാസം ഉറപ്പിക്കും എന്ന് മുഖ്യമന്ത്രി !!

rehabilitation of people in wayanad: ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ. ഒട്ടനവധി ആളുകളുടെ മരണത്തിലേക്കും ഒരു ഗ്രാമത്തിന്റെ നാശത്തിലേക്കും നയിച്ച ദുരന്തത്തിൽ നിന്നും വയനാടിനെ തിരിച്ചുപിടിക്കാനുള്ള രക്ഷധാർഥ്യത്തിനായി ഒരു ജനത മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം ദുരന്തത്തിൽ വീടുകളും താമസസ്ഥലങ്ങളും നഷ്ടപെട്ട ആളുകളെ താമസിപ്പിക്കാനായി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ദുരന്തത്തിൽ രക്ഷപെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണിപ്പോൾ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്, അതിനായുള്ള ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വയനാടിനായി കൈ കോർക്കാൻ കേരളത്തിലെ മക്കൾക്കൊപ്പം പ്രമുഖരും, നേതാക്കന്മാർ, സിനിമലോകത്തെ നടി/നടൻമാർ തുടങ്ങി ഒട്ടനവധി പേർ സംഭവനകളുമായി മുന്നോട്ടു വന്നിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 1 min 1

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കേരളത്തിലെ പ്രതിപക്ഷനേതാവ് വി ടി സതീശൻ അറിയിച്ചു.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.ഒപ്പം വെള്ളാര്‍മല സ്‌കൂളില്‍ പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും. ഇനി കണ്ടെത്താനുള്ളത് 206 ആളുകളെയാണ് അതിനായി വയനാട്ടിലെ ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

rehabilitation of people in wayanad

നിലവിൽ 344 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത് .സര്‍വമത പ്രാര്‍ഥനയോടെ ഈ മൃതദേഹങ്ങള്‍ പഞ്ചായത്തുകളിൽ സംസ്‌കരിക്കും.നിലവിൽ 81 പേർ പരിക്കേറ്റ് ചികിത്സയിലും 10042 പേർ ക്യാമ്പുകളിൽ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

Read also: വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസമേകാൻ മോഹൻലാൽ എത്തി!!