Aloe Vera For Face Care: സൗന്ദര്യത്തിന് സഹായിക്കുന്ന നാടന്‍ വഴികള്‍ പലതുണ്ട്. ഒരു പാട് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിയ്ക്കുന്ന വഴികള്‍. ഇതില്‍ ചില സസ്യങ്ങളും ഏറെ പ്രധാനമാണ്. സൗന്ദര്യ സസ്യങ്ങളിൽ വളരെ പേരുകേട്ട ഒന്നാണ് കറ്റാര്‍വാഴ. പണ്ടു കാലത്ത് പൊതുവേ അവഗണിയ്ക്കപ്പെട്ടു കിടന്നിരുന്ന ഇതിന്റെ ഗുണം ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആരോഗ്യ, മുടി , സൗന്ദര്യ സംരക്ഷണത്തിന് ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്ന് കൂടിയാണു കറ്റാര്‍ വാഴ. സൗന്ദര്യമൊക്കെ സംരക്ഷിക്കുന്നതിന് നേരമില്ലെന്ന് പറയുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിയ്ക്കാന്‍ കഴിയുന്ന നാടൻ സസ്യം കൂടിയാണ് കറ്റാർവാഴ. ഒന്നും ചേര്‍ക്കേണ്ട, ഒരു കഷ്ണം കറ്റാര്‍ വാഴ എടുത്ത് ഇതിന്റെ ജെല്‍ ഭാഗം മുഖത്ത് മസാജ് ചെയ്താല്‍ തന്നെ മതിയാകും. ഇത് ദിവസവും ചെയ്തു നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
സകരുവാളിപ്പിനുo , സൂര്യാഘാതത്തെ തട യാനും എല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്ന് കൂടിയാണ് കറ്റാര്‍ വാഴ. അത് സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ തൽക്ഷണം തന്നെ മാറ്റും . തുടർച്ചയായി ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണ്. ഈ ജെൽ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. കറ്റാര്‍ വാഴ ദിവസവും കുറച്ച്നേരം അടുപ്പിച്ചു പുരട്ടുക എന്നതാണ് ഇതിനുള്ള തികച്ചും എറ്റവും പ്രകൃതിദത്തമായ പരിഹാരവും .ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. ദിവസവും മുഖത്തു പുരട്ടിയാല്‍ ചർമത്തിനു നിറം നൽകാൻ സഹായിക്കുന്ന ഒന്നാണിത്. ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്.
Aloe Vera For Face Care
ഇത് ദിവസവും പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പിനുള്ള പരിഹാരം തന്നെയാണെന്നു വേണം, പറയാൻ. കറ്റാർവാഴയിലെ വൈറ്റമിനുകൾ ഈ പ്രശ്നപരിഹാരത്തിന് മരുന്നാണ്.ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈ ജെല്ലിലുണ്ട്. കറ്റാർ വാഴ ജെല്ലിലെ പോഷകങ്ങളായ പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിനുകളും പുതിയ ചർമകോശങ്ങളുടെ ഉത്പാദനത്തെ സഹായിക്കുന്നു, മാത്രമല്ല ചർമത്തിലെ വീക്കം ശമിപ്പിക്കുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചെയ്യും. ഇത് സുഷിരങ്ങലെ അധിക സെബം ഉൽപാദനം കുറയുകയും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യുകയും ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് മുഖക്കുരു ഉണ്ടാവുമ്പോഴെല്ലാം കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് ശീലമാക്കി മാറ്റുക.
ഇതിലെ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ചര്‍മത്തിന് സഹായകമാണ്. ഈ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്കു തിളക്കവും മൃദുത്വവും നൽകും. ചര്‍ മത്തിൽ ഉണ്ടാകൂന്ന ചുളിവുകള്‍ അകറ്റാനും ഇനി വരാതിരിയ്ക്കുവാനും കറ്റാര്‍ വാഴ ദിവസവും പുരട്ടുന്നത് കൊണ്ട് സഹായിക്കും . ബീറ്റാ കരോട്ടിനൊപ്പം വിറ്റാമിൻ ഈ, വിറ്റാമിൻ സി,എന്നിവയെല്ലാം ഈ ജെല്ലിൽ ഉണ്ട് . ഇവയെല്ലാം വാർദ്ധക്യത്തെ ചെറുത്തു നിർത്തുന്നതിന് ഏറ്റവും അത്യാവശ്യമാണ്.
ചർമത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താനായി കുളി കഴിഞ്ഞയുടനെ കറ്റാർ വാഴ ജെൽ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമത്തിന്റെ പുറം പാളിയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നതിനാൽ, മുറിവുകളെ വേഗത്തിൽ സുഖപ്പെടുത്താനും ഇത് സഹായിക്കും. ത്രെഡിംഗ്, വാക്സിംഗ്, അല്ലെങ്കിൽ ഷേവിംഗ് എന്നിങ്ങനെ മുഖത്തെ ഏത് പ്രവർത്തിക്ക് മുൻപും ശേഷവും കറ്റാർ വാഴ ജെൽ ഉപയോഗിക്കാനാവും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.