feature min

ആവേശത്തിൽ അഭിനയിച്ചത് മൂന്ന് ഇൻഫ്ലുവൻ പയ്യന്മാരാണ്. ബോളിവുഡിൽ നടക്കുന്നത് മറ്റൊന്ന് :അനുരാഗ് കശ്യപ്!

anurag kashyap speaks about malayalam cinema: നടനും സംവിധായകനുമായ അനുരാഗ് കശ്യപ് നടത്തിയിരിക്കുന്ന പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവിധതരത്തിലുള്ള ചർച്ചകൾക്ക് വഴിയെ വെച്ചിരിക്കുന്നത്.ഹിന്ദി ചലച്ചിത്ര മേഖല ഇപ്പോഴും താരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് അദ്ദേഹം നടത്തിയ പരാമർശം.

ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ബോളിവുഡിനേക്കാൾ മികച്ചതായി നിലനിൽക്കുന്നതിന്റെ കാരണം ഇതാണെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഒരു യഥാർത്ഥ കഥ പറയുന്നതിനേക്കാൾ ബോളിവുഡ് പൊതുവേ സ്റ്റാർ പവറിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അനുരാഗ് ചൂണ്ടി കാണിക്കുന്നു. ഫഹദ് ഫാസിലിനെ പ്രധാന കേന്ദ്ര കഥാപാത്രം ആക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം സിനിമയെ പ്രശംസിച്ച അദ്ദേഹം മൂന്ന് ഇൻഫ്ലുവൻസർ പയ്യന്മാർ ആണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തതെന്നും പറയുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 5 min

ബോളിവുഡിൽ ആണെങ്കിൽ ആ റോൾ ഏതെങ്കിലും വലിയ താരങ്ങളെ കൊണ്ട് ചെയ്യിപ്പിക്കും എന്നും ഒരു യഥാർത്ഥ കഥ പറയുന്നതിനു പകരം സ്റ്റാർ പവറിൽ ആണ് ബോളിവുഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ദ ഹിന്ദുവിനോട് നൽകിയ അഭിമുഖത്തിൽ പറയുഞ്ഞു . അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമായ കിൽ എന്ന സിനിമയെ അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു.

anurag kashyap speaks about malayalam cinema

കിൽ ഒരു ആക്ഷൻ സിനിമയാണെന്നും അത് ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കില്ലിലെ വയലൻസിനെ പറ്റി പലരും വിരുദ അഭിപ്രായം പറയുന്നുണ്ട് എന്നാൽ അത് തന്റെ തമിഴ് ചിത്രമായ മഹാരാജയുടെ പേരിലും വന്നിരുന്നുവെന്നും അനുരാഗ് പരാമർശിക്കുന്നു.

Read also: കൽകിയിൽ യാസ്കിൻ എന്ന കഥാപാത്രത്തിന് പരിഗണിച്ചത് ഒരു മലയാളി നടനെ എന്ന് : വേണുഗോപാൽ!!