Anushka Shetty Movie Updates

2500 കോടിയിലധികം കളക്ഷൻ നേടിയ നായികയ്ക്ക് ഇപ്പോൾ 11 മാസത്തിനിടെ ഒരു റിലീസിംഗ് പോലുമില്ല..!

Anushka Shetty Movie Updates: തെലുങ്ക് സിനിമ ലോകത്തിലെ മുൻനിര നായികമാരിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനുഷ്ക ഷെട്ടി. 2000 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രങ്ങളിൽ നായിക വേഷത്തിലൂടെ നിറഞ്ഞ് നിന്നിരുന്നു താരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ അനുഷ്കയുടെ ബാഹുബലി ചിത്രവും ഉൾപെടുന്നു.

എന്നാൽ കഴിഞ്ഞ 11 മാസമായി ഒരു റിലീസ് പോലും അനുഷ്ക്ക ഷെട്ടിക്കില്ല. നാഗാർജുനയുടെ നായികയായി സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക തന്റെ സിനിമ രംഗത്തേക്ക് പ്രവേശനം നടത്തിയിരുന്നത്. രണ്ട് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്കും അനുഷ്ക കാലെടുത്തുവെച്ചു. ബാഹുബലിയിൽ ദേവസേന എന്ന കഥാപാത്രത്തിലൂടെ അനുഷ്ക എല്ലാ ഭാഷകളിലുമുള്ള പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Anushka Shetty Movie Updates

ബാഹുബലി ഭാഗം ഒന്നിലും ബാഹുബലി ഭാഗം രണ്ടിലും ചേർന്ന് 2500 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഈ വിജയം കൈവരിക്കുന്ന ആദ്യ നായികയും അനുഷ്കയാണ്. അനുഷ്ക അവസാനം അഭിനയിച്ചത് 2023 ൽ പുറത്തിറങ്ങിയ മിസ്സ് ഷെട്ടി മിസ്സ് പൊളി ഷെട്ടിയാണ്.. തെലുങ്കിൽ ഗാട്ടി എന്ന ചിത്രമാണ് അടുത്തതായി പുറത്തിറക്കാൻ ഉള്ളത്. ജയസൂര്യ നായകനാകുന്ന കത്തനാർ ദ വൈൽഡ് സോർസറർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിക്കുന്നത്.

വൈദികൻ കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.റോജിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ ഹിന്ദി തമിഴ് തെലുങ്ക് കന്നട ഇംഗ്ലീഷ് ബംഗാളി ചൈനീസ് ഫ്രഞ്ച് കൊറിയൻ ഇറ്റാലിയൻ റഷ്യൻ ഇൻഡോനേഷ്യൻ ജപ്പാനീസ് ജർമ്മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിംഗ് ആയി ഒരുങ്ങുന്നത്.